Type Here to Get Search Results !

Bottom Ad

ഹജ്ജ്: മെഡിക്കല്‍ ഫിറ്റ്‌നസ് ക്യാമ്പ് കാസര്‍കോട് ഹെല്‍ത്ത് മാളില്‍ തുടങ്ങി


കാസര്‍കോട് (www.evisionnews.co): സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈവര്‍ഷത്തെ ഹജ്ജിന് അനുമതി ലഭിച്ചവര്‍ക്ക് ജനുവരി 21 മുതല്‍ ഫെബ്രുവരി നാലുവരെ പ്രൈംലൈഫ് ഹെല്‍ത്ത് മാളില്‍ നടക്കുന്ന മെഡിക്കല്‍ ഫിറ്റ്‌നസ് ചെക്കപ്പ് ക്യാമ്പ് ഹെല്‍ത്ത് മാള്‍ മാനേജിംഗ് പാര്‍ട്ണര്‍ കെ.പി അബൂയാസറിന്റെ അധ്യക്ഷതയില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി മാസ്റ്റര്‍ ട്രെയിനര്‍ എന്‍.പി സൈനുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. 

ഹമീദ് ഹാജി (ഹജ്ജ് ട്രെയിനര്‍), ഡോ. മുഹമ്മദ് സലീം യൂറോളജിസ്റ്റ് (മെഡിക്കല്‍ ഡയറക്ടര്‍- ഹെല്‍ത്ത് മാള്‍) പ്രസംഗിച്ചു. ജില്ലാ ഹജ്ജ് ട്രെയിനര്‍ എന്‍.കെ അമാനുള്ള സ്വാഗതവും ട്രെയിനര്‍ ടി.കെ സിറാജുദ്ദീന്‍ നന്ദിയും പറഞ്ഞു. എണ്ണൂറ് രൂപ ചെലവുവരുന്ന ഹജ്ജ് പാക്കേജ് (Blood Group, Complete Blood Count, X-Ray Chest, Eye test, Medical Fitness Certificate) കുറഞ്ഞ നിരക്കില്‍ ഇരുന്നൂറ് രൂപക്ക് ലഭ്യമാവും. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും വിളിക്കുക: 04994 222226, 9544 322 226.

Post a Comment

0 Comments

Top Post Ad

Below Post Ad