Type Here to Get Search Results !

Bottom Ad

ജീവിച്ചിരിക്കുന്ന പ്രശസ്ത ഗായിക എസ്. ജാനകിക്ക് അനുശോചന പ്രമേയവുമായി എസ്.എഫ്.ഐ ഏരിയ സമ്മേളനം



മലപ്പുറം (www.evisionnews.co): ജീവിച്ചിരിക്കുന്ന പ്രശസ്ത ഗായിക എസ്. ജാനകിക്ക് അനുശോചനവുമായി എസ്.എഫ്.ഐ. നിലമ്പൂര്‍ ഏരിയാ സമ്മേളനത്തിലാണ് എസ്.എഫ്.ഐ എസ്. ജാനകിക്ക് അനുശോചനം രേഖപ്പെടുത്തിയത്. ഇത് നേതാക്കളും ശ്രദ്ധിച്ചില്ല. കലാസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ക്കും പ്രശസ്തവരും അല്ലാത്തവരുമായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അനുശോചനം രേഖപ്പെടുത്തി അവതരിപ്പിച്ച പ്രമേയത്തിലാണ് എസ്. ജാനികയുടെ പേരും ഇടംപിടിച്ചത്.

എസ്. ജാനികയുടെ പേര് ഉള്‍പ്പെടുത്തിയ വിവരം പ്രമേയം അവതരിപ്പിച്ച വേളയില്‍ പോലും ആരും ശ്രദ്ധിച്ചില്ല. നേരത്തെ സംഗീത ജീവിതം അവസാനിപ്പിക്കുകയാണെന്ന് എസ്. ജാനകി അറിയിച്ചിരുന്നു. തുടര്‍ന്ന് പൊതുപരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കാനും തുടങ്ങി. ഇതേ തുടര്‍ന്ന് എസ്. ജാനകി മരിച്ചതായി വ്യാജവാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പ്രശസ്തയായ ഗായിയുടെ മരണം വിവരം സത്യമാണോയെന്ന് പോലും പരിശോധിക്കാതെയാണ് എസ്എഫ്‌ഐ അനുശോചന പ്രമേയം അവതരിപ്പിച്ചത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad