കാസര്‍കോട് (www.evisionnews.co): ഇടുക്കി മറയൂരില്‍ കാറില്‍ ചന്ദനം കടത്തുന്നതിനിടെ പിടിയിലായ നായന്മാര്‍മൂല സ്വദേശിയുടെ വീട്ടില്‍ വനംവകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ രണ്ടുലക്ഷം രൂപയുടെ ചന്ദനമുട്ടികള്‍ കണ്ടെത്തി. നായന്മാര്‍മൂലയിലെ ഇബ്രാഹിം മഷൂദിന്റെ (35)വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കട്ടിലിനടിയില്‍ ഒളിപ്പിച്ച നിലയില്‍ പത്തു കിലോയിലേറെ തൂക്കംവരുന്ന ചന്ദനമുട്ടികള്‍ കണ്ടെത്തിയത്.
ഇബ്രാഹിം മഷൂദ് ഉള്‍പ്പെടെ രണ്ടുപേരെ ചന്ദനം കടത്തുന്നതിനിടെ ഇന്നലെ പുലര്‍ച്ചെ മറയൂരില്‍വെച്ച് വനംവകുപ്പ് അധികൃതര്‍ പിടികൂടിയിരുന്നു. ഇതേതുടര്‍ന്ന് വനം വകുപ്പ് അധികൃതര്‍ കാസര്‍കോട് ഡി.എഫ്.ഒ. എം. രാജീവന്‍, കാഞ്ഞങ്ങാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ സുധീര്‍ എന്നിവര്‍ക്ക് വിവരങ്ങള്‍ കൈമാറുകയായിരുന്നു. തുടര്‍ന്ന് ആര്‍.ആര്‍.ടി ഓഫീസര്‍ കെ.എം. രമേശന്‍, ഡി.എഫ്. ഓഫീസര്‍ പി. ശ്രീധരന്‍, ഗിരീഷ് കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തുകയായിരുന്നു.

Post a Comment
0 Comments