കാഞ്ഞങ്ങാട് (www.evisionnews.co): ചേറ്റുക്കുണ്ട് സംഭവത്തില്‍ അഞ്ഞൂറ് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ ബേക്കല്‍ പൊലിസ് കേസെടുത്തു. മൂന്ന് കേസുകളിലായിട്ടാണ് അഞ്ഞൂറു പേര്‍ക്കെതിരെയാണ് പൊലിസ് കേസെടുത്തിരിക്കുന്നത്. അഞ്ചു പൊലിസ് വാഹനങ്ങള്‍ തകര്‍ത്തതിനും എസ്.ഐ വിനോദ് കുമാറിനെ അക്രമിച്ചതിനും പൊലിസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനുമാണ് ബേക്കല്‍ പൊലിസ് കേസെടുത്തത്. അതിനിടെ കനത്ത പൊലിസ് സന്നാഹമാണ് ചേറ്റുക്കുണ്ടില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കാസര്‍കോട് എ.എസ്.പി ശില്‍പ ഐ.പി.എസിന്റെ നേതൃത്വത്തില്‍ ശക്തമായ പൊലിസ് സന്നാഹമാണ് ബേക്കലിലുള്ളത്. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി.കെ സുധാകരന്‍, കാഞ്ഞങ്ങാട് പൊലിസ് ഇന്‍സ്‌പെക്ടര്‍ എം. സുനില്‍കുമാര്‍, ചീമേനി എസ്.ഐ എം.ഇ രാജഗോപാല്‍, ബേക്കല്‍ എസ്.ഐ കെ.പി വിനോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസിനെ വ്യന്യസിച്ചിരിക്കുന്നത്.

Post a Comment
0 Comments