Type Here to Get Search Results !

Bottom Ad

ശബരിമല യുവതീ പ്രവേശനം: സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍



കാസര്‍കോട് (www.evisionnews.co): ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് പ്രതിഷേധ പരിപാടികള്‍ ബിജെപി ശക്തമാക്കുന്നു. നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്തുമെന്ന് ശബരിമല കര്‍മ്മ സമിതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍, ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. അതേസമയം, ബിജെപി സംസ്ഥാന പ്രസിഡണ്ട് പിഎസ് ശ്രീധരന്‍പിള്ള ഹര്‍ത്താലിനെ കുറിച്ച് തനിക്കറിയില്ലെന്ന് പറഞ്ഞു. ഇക്കാര്യം കൂടിയാലോചിച്ച് തീരുമാനിക്കുമെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. നാളെ ഹര്‍ത്താല്‍ നടത്തുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഔദ്യോഗികമായി ഹര്‍ത്താല്‍ ആഹ്വാനം ചെയ്യാതെ തന്നെ പലയിടത്തും ബലം പ്രയോഗിച്ച് കടകള്‍ അടപ്പിക്കുന്നുണ്ട്. കൊടുങ്ങല്ലൂര്‍, കൊട്ടാരക്കര എന്നിവിടങ്ങളില്‍ ഇതിനകം തന്നെ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കടകള്‍ അടപ്പിക്കുകയാണ്. കൊടുങ്ങല്ലൂരില്‍ ബിജെപി ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടുണ്ട്.

ഹര്‍ത്താലിനെതിരെ കഴിഞ്ഞ ദിവസം വ്യാപാരികള്‍ ശക്തമായ നിലപാടുമായി രംഗത്ത് വന്നിരുന്നു. ഹര്‍ത്താലുകള്‍ക്കെതിരെ കടകള്‍ തുറന്ന് പ്രതിഷേധിക്കുമെന്ന് വ്യാപാരികള്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, യുവതികള്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം സംഘപരിവാര്‍ സംഘടനകള്‍ അക്രമം അഴിച്ചുവിടുകയാണ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad