നീലേശ്വരം (www.evisionnews.co): ബി.ജെ.പി ഓഫീസിന് നേരെ സി.പി.എം പ്രവര്‍ത്തകരുടെ അക്രമം. നീലേശ്വരം വട്ടപൊയിലിലെ ബി.ജെ.പി ഓഫീസാണ് ഒരു സംഘം സി.പി.എം പ്രവര്‍ത്തകര്‍ തകര്‍ത്തത്. ബുധനാഴ്ച രാത്രി 11മണിയോടെ സംഘടിച്ചെത്തിയ സി.പി.എം പ്രവര്‍ത്തകര്‍ ഓഫീസ് അടിച്ചു തകര്‍ക്കുകയായിരുന്നുവെന്ന് ബി.ജെ.പി നേതൃത്വം ആരോപിച്ചു. ഓഫീസിനകത്തെ ഫര്‍ണിച്ചര്‍ മുഴുവനും തകര്‍ത്തു. ഓഫീസില്‍ സൂക്ഷിച്ചിരുന്ന 10,000രൂപയും അക്രമികള്‍ കവര്‍ന്നതായി നേതാക്കള്‍ പറയുന്നു.

Post a Comment
0 Comments