കാസര്‍കോട് (www.evisionnews.co): സംവരണം അട്ടിമറിക്കുന്ന ബി.ജെ.പി- സി.പി.എം സര്‍ക്കാരുകളുടെ നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം 30ന് കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കാന്‍ യൂത്ത് ലീഗ് ജില്ലാ നേതൃയോഗം തീരുമാനിച്ചു. പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് ഭരണഘടന ശില്‍പികള്‍ ദീര്‍ഘവീക്ഷണത്തോടെ ആവിഷ്‌കരിച്ച സംവരണ നയത്തെ കേന്ദ്ര സര്‍ക്കാര്‍ അട്ടിറിച്ചിരിക്കയാണ്.
സംവരണം എന്നത് ദാരിദ്ര്യ നിര്‍മാര്‍ജ്ജന പദ്ധതിയല്ലെന്നിരിക്കെ സാമ്പത്തിക സംവരണം നടപ്പിലാക്കുന്നത് ഭരണഘടന തത്വങ്ങള്‍ക്ക് വിരുദ്ധമാണ്. കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ സാമ്പത്തിക സംവരണം നടപ്പിലാക്കുമ്പോള്‍ അതേനയം തന്നെയാണ് സി.പി.എം നേതൃത്വം നല്‍കുന്ന ഇടത് സര്‍ക്കാരും പിന്തുടരുന്നത്. കേരള അഡ്മിനിസ്ട്രീവ് സര്‍വീസില്‍ പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് സംവരണം നിഷേധിക്കുന്നത് ഇതിന്റെ പ്രത്യക്ഷമായ ഉദാഹരണമാണ്.
ദേവസ്വം ബോര്‍ഡില്‍ സാമ്പത്തിക സംവരണം നടപ്പിലാക്കി രാജ്യവ്യാപകമായി ആരീതിയില്‍ സംവരണം നടപ്പിലാക്കാന്‍ ബി.ജെ.പിയോട് ആവശ്യപ്പെടുകയും ചെയ്ത പാര്‍ട്ടിയാണ് സി.പി.എമ്മെന്നും ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും പിന്നാക്ക ജനവിഭാഗങ്ങളോടുള്ള അവകാശ നിഷേധത്തില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് നടത്തുന്ന പ്രക്ഷോഭം ആദിവാസി- ദളിത്- മുസ്ലിം ജനവിഭാഗങ്ങളുടെ യോജിച്ച സമരമായി മാറുമെന്നും യോഗം അഭിപ്രായപ്പെട്ടു. 25ന് മണ്ഡലംതല യോഗങ്ങള്‍ വിളിച്ചുചേര്‍ക്കാനും നിര്‍ദ്ദേശം നല്‍കി.
പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ സ്വാഗതം പറഞ്ഞു. യൂസഫ് ള്ളുവാര്‍, നാസര്‍ ചായിന്റടി, മന്‍സൂര്‍ മല്ലത്ത്, ടി.വി റിയാസ്, എം.എ നജീബ്, അസീസ് കളത്തൂര്‍, നിസാം പട്ടേല്‍, സഹീര്‍ ആസിഫ്, ഹാരിസ് തൊട്ടി, എം.സി. ശിഹാബ്, ഗോള്‍ഡന്‍ റഹ്്മാന്‍, റൗഫ് ബാവിക്കര, കെ.കെ ബദ്‌റുദ്ധീന്‍ സംബന്ധിച്ചു.
Post a Comment
0 Comments