Type Here to Get Search Results !

Bottom Ad

മൊഗ്രാല്‍ പുത്തൂര്‍ സ്‌കൂളിലെ ജനകീയ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പി നാടിന് സമര്‍പ്പിച്ചു

മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): മൊഗ്രാല്‍ പുത്തൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സ്മാര്‍ട്ട് റൂമുകള്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പി നാടിന് സമര്‍പ്പിച്ചു. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് സംഘടിപ്പിക്കുന്ന ഗ്രാമോത്സവം 2019ന്റെ ഭാഗമായി കലാ- കായിക ക്ഷേമ വികസന കാര്യങ്ങള്‍ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായാണ് സ്മാര്‍ട്ട് റൂം നാടിന് സമര്‍പ്പിച്ചത്. സ്‌കൂള്‍ വികസന സമിതിയുടെ നേതൃത്വത്തില്‍ പൂര്‍വ വിദ്യാര്‍ത്ഥികള്‍, സന്നദ്ധ സംഘടനകള്‍, അധ്യാപകര്‍, ജീവനക്കാര്‍, വിവിധ ബാച്ചുകള്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ആദ്യഘട്ടത്തില്‍ ഹയര്‍ സെക്കണ്ടറി, ഹൈസ്‌കൂള്‍ വിഭാഗത്തിലെ 25ക്ലാസ് റൂമുകള്‍ സ്മാര്‍ട്ടാക്കിയത്. 

സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ അധ്യക്ഷത വഹിച്ചു. മൊബൈല്‍ ഐ.ടി യൂണിറ്റ് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് എ.എ ജലീല്‍ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് മഹമൂദ് ബള്ളൂര്‍, മുന്‍മന്ത്രി സി.ടി അഹമ്മദലി, എം.സി ഖമറുദ്ദീന്‍. പി.എം മുനീര്‍ ഹാജി. പ്രിന്‍സിപ്പല്‍ കെ. രഘു. ഹെഡ്മാസ്റ്റര്‍ കെ. അരവിന്ദ, കല്ലട്ര മാഹിന്‍ ഹാജി, മുജീബ് കമ്പാര്‍, മാഹിന്‍ കുന്നില്‍, അഡ്വ. ഷമീറ ഫൈസല്‍, ബി.എ അബ്ബാസ്, ഫൗസിയ മുഹമ്മദ്, സുഹറ കരീം, കെ.എ അബ്ദുല്ലക്കുഞ്ഞി, കെ.ബി കുഞ്ഞാമു, ഹമീദ് ബള്ളൂര്‍, എസ്.എച്ച് ഹമീദ്, പ്രമീള, ലീല സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad