കാസര്‍കോട് (www.evisionnews.co): ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്നുള്ള പ്രതിഷേധ പരിപാടികളുമായി ബി.ജെ.പി വ്യാഴാഴ്ച നടത്തുന്ന ഹര്‍ത്താലില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് വ്യാപാരി സംഘടനകള്‍. കഴിഞ്ഞ മാസം ബി.ജെ.പി അടക്കമുള്ള വിവിധ സംഘടനകള്‍ നടത്തിയ ഹര്‍ത്താലിനെ തുടര്‍ന്നാണ് സംസ്ഥാനത്തുടനീളം വ്യാപാരി സംഘടനകള്‍ തുടരെ തുടരെ ഉണ്ടാകുന്ന ഹര്‍ത്താലുകള്‍ക്കെതിരെ രംഗത്ത് വന്നത്. 2019 വര്‍ഷം ഹര്‍ത്താല്‍ മുക്ത വര്‍ഷമായി മാറ്റുമെന്നും വ്യാപാരി സംഘടനകള്‍ പ്രഖ്യാപിച്ചിരുന്നു. അതിനിടെയാണ് ശബരിമല പ്രശ്‌നവുമായി ബന്ധപ്പെട്ട് പുതുവര്‍ഷത്തിന്റെ മൂന്നാം നാള്‍ ബി.ജെ.പി പിന്തുണയോടെ ഹിന്ദു സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഹര്‍ത്താല്‍: വ്യാഴാഴ്ച വ്യാപാര സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കും
15:24:00
0
കാസര്‍കോട് (www.evisionnews.co): ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്നുള്ള പ്രതിഷേധ പരിപാടികളുമായി ബി.ജെ.പി വ്യാഴാഴ്ച നടത്തുന്ന ഹര്‍ത്താലില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് വ്യാപാരി സംഘടനകള്‍. കഴിഞ്ഞ മാസം ബി.ജെ.പി അടക്കമുള്ള വിവിധ സംഘടനകള്‍ നടത്തിയ ഹര്‍ത്താലിനെ തുടര്‍ന്നാണ് സംസ്ഥാനത്തുടനീളം വ്യാപാരി സംഘടനകള്‍ തുടരെ തുടരെ ഉണ്ടാകുന്ന ഹര്‍ത്താലുകള്‍ക്കെതിരെ രംഗത്ത് വന്നത്. 2019 വര്‍ഷം ഹര്‍ത്താല്‍ മുക്ത വര്‍ഷമായി മാറ്റുമെന്നും വ്യാപാരി സംഘടനകള്‍ പ്രഖ്യാപിച്ചിരുന്നു. അതിനിടെയാണ് ശബരിമല പ്രശ്‌നവുമായി ബന്ധപ്പെട്ട് പുതുവര്‍ഷത്തിന്റെ മൂന്നാം നാള്‍ ബി.ജെ.പി പിന്തുണയോടെ ഹിന്ദു സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

Post a Comment
0 Comments