Type Here to Get Search Results !

Bottom Ad

ഒരു ആവശ്യങ്ങളും നേടിയെടുക്കാനായില്ല; നാണംകെട്ട് ബിജെപി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം അവസാനിപ്പിച്ചു



(www.evisionnews.co) ശബരിമല സമരത്തിന്റെ ഭാഗമായി വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് ബി.ജെ.പി സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. കഴിഞ്ഞ മൂന്നുദിവസമായി നിരാഹാരം കിടന്നിരുന്ന ബി.ജെ.പി. ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസിന് ഗാന്ധിയന്‍ ഗോപിനാഥന്‍ നായരും അയ്യപ്പന്‍പിള്ളയും ചേര്‍ന്ന് നാരങ്ങാനീര് നല്‍കിയാണ് ഇന്ന് സമരം അവസാനിപ്പിച്ചത്.

വിശ്വാസ സംരക്ഷണത്തില്‍ പൂര്‍ണമായും വിജയിച്ചില്ലെന്നും ഭാഗികമായാണ് സമരം അവസാനിപ്പിക്കുന്നതെന്നും പോരാട്ടം തുടരുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ശബരിമലയിലെ ആചാരം സംരക്ഷിക്കണമെന്നും നിരോധനാജ്ഞ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടുള്ള സമരം 48 ദിവസം പിന്നിട്ടശേഷമാണ് അവസാനിപ്പിക്കാന്‍ തീരുമാനമായത്.

സമരം എങ്ങനെ അവസാനിപ്പിക്കുമെന്ന ആശങ്കയിലായിരുന്നു ബി.ജെ.പി നേതൃത്വം. സമരം ഏറ്റെടുക്കാന്‍ നേതാക്കള്‍ തയാറാവാത്തതും സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറാവാത്തതും ബി.ജെ.പിയെ വെട്ടിലാക്കിയിരുന്നു. പന്തലില്‍ അണികളുടെ എണ്ണം ദിനംപ്രതി കുറയുന്നത് പരിഗണിച്ച് അയ്യപ്പ ഭക്ത സംഗമം നടക്കുന്ന ഇന്നുതന്നെ സമരം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad