ഉദുമ (www.evisionnews.co): രാജ്യത്തിന്റെ ഐക്യവും അകണ്ടതയും മതേതര മൂല്യങ്ങളും കാത്തുസൂക്ഷിച്ചവരാണ് മണ്‍മറഞ്ഞു പോയ സമസ്ത ഉലമാക്കളെന്ന് സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹിമാന്‍ മുസ്ലിയാര്‍ അഭിപ്രായപ്പെട്ടു. സുന്നീ യുവജന സംഘം ഉദുമ മണ്ഡലം സംഘടന ശില്‍പശാലയും മരിച്ചുപോയ സമസ്ത നേതാക്കളുടെ അനുസ്മരണ പരിപാടിയും ഉദുമ ഈച്ചിലിങ്കാല്‍ ശംസുല്‍ ഉലമ ഇസ്ലാമിക് സെന്റര്‍ സി.എം ഉസ്താദ് നഗറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വര്‍ക്കിംഗ് പ്രസിഡണ്ട് താജുദ്ധീന്‍ ചെമ്പിരിക്ക പതാക ഉയര്‍ത്തി. പ്രസിഡണ്ട് സയ്യിദ് നജ്മുദ്ധീന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹാഷിം ദാരിമി ദേലംപാടി സ്വാഗതം പറഞ്ഞു. എസ്‌വൈഎസ് ജില്ലാ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി അനുസ്മരണ പ്രഭാഷണം നടത്തി. എസ്‌കെഎസ്എസ്എഫ് ജില്ലാ പ്രസിഡണ്ട് താജുദ്ധീന്‍ ദാരിമി പടന്ന സംഘടന സഘാടനം എന്ന വിഷയമവതരിപിച്ചു. ഹംസതു സഅദി, ഹംസ ഹാജി പള്ളിപ്പുഴ, എബി ഷാഫി, ബികെ ഹംസ ആലൂര്‍, ഷാഹുല്‍ ഹമീദ് ദാരിമി, അബുബക്കര്‍ ഉദുമ, ഫോറിന്‍ മുഹമ്മദ് കുഞ്ഞി, ഖാദര്‍ കണ്ണമ്പള്ളി, എംഎം ഹമീദ് തൊട്ടി, ബഷീര്‍ പാക്യര, സൈനുദ്ധീന്‍ മുസ്ലിയാര്‍, അബ്ദുല്‍ ഖാദര്‍ ഫൈസി പള്ളങ്കോട്, ഇബ്രാഹിം ഹാജി ദേലംപാടി, അഹ്മദ് മല്ലം, ഉബൈദ് ഖത്തര്‍, ജൗഹര്‍ ഉദുമ, അബ്ദുല്‍ ഖാദര്‍ കളനാട്, ഹാഷിം പാക്യാര, അബ്ദുല്ല കുണ്ടൂര്‍, അബ്ദുല്ല ആലൂര്‍, സലാം നഹീമി മുണ്ടക്കൈ സംബന്ധിച്ചു. സെക്രട്ടറി റഊഫ് ബായിക്കര നന്ദി പറഞ്ഞു.
Post a Comment
0 Comments