കാസര്‍കോട് (www.evisionnews.co): മൂല്യാധിഷ്ഠിത വിദ്യാഭ്യാസമാണ് കാസര്‍കോടിന് ആവശ്യമെന്ന് അല്‍-റാസി സയന്‍സ് കോളജ് സന്ദര്‍ശിച്ച ദുബൈയിലെ ഓസ്‌ട്രേലിയന്‍ മര്‍ഡോക്ക് യൂണിവേഴ്‌സിറ്റിയുടെ ഫിനാന്‍സ് അസോസിയേഷന്‍ പ്രൊഫസറും ദുബൈയിലെ മഹേഷ് ടുടോറിയല്‍ ബ്രഞ്ചസിന്റെ ഡയറക്ടറുമായ ഡോ. മനോജ് കന്തരി അഭിപ്രായപ്പെട്ടു. സ്‌നേഹത്തിന്റെയും സഹോദര്യത്തിന്റെയും ഇടപെടലുകളിലൂടെയാണ് ഇവിടെ വിദ്യഭ്യാസം വളര്‍ത്തിയെടുക്കേണ്ടത്. ദൈവത്തിന്റെ നിയന്ത്രണ ത്തിലല്ലാതെ നമുക്ക് മുന്നോട്ടു പോവാനാവില്ലെന്ന സത്യം മറന്നുപോകരുതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അല്‍ റാസി സയന്‍സ് കോളജ് മികച്ച മുന്നേറ്റമാണ് നടത്തുന്നതെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം മാനേജ്‌മെന്റിനെയും സ്റ്റാഫ് അംഗങ്ങളെയും പ്രത്യേകം അഭിനന്ദിച്ചു. ഇനിയും പരസ്പരം വിശ്വാസവും സൗഹൃദവും കാത്തുസൂക്ഷിച്ച് വിജയങ്ങള്‍ താണ്ടി മുന്നേറാന്‍ വിദ്യാര്‍ത്ഥികള്‍ക്കാവട്ടെന്ന് ആശംസിച്ചാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്. അല്‍-റാസി കോളജ് മാനേജിംഗ് ഡയറക്ടര്‍മാരായ റഫീഖ് വിദ്യാനഗര്‍, ബി.എ അനീസ്, മുഖ്യരക്ഷാധികാരി ഖാലിദ് പൊവ്വല്‍, പ്രിന്‍സിപ്പല്‍ ഇബ്രാഹിം പള്ളങ്കോട്, സവാദ് ബദ്‌രിയ സംബന്ധിച്ചു. കോളജ് യൂണിയന് വേണ്ടി യൂണിയന്‍ ഭാരവാഹികള്‍ ഡോ. മനോജ് ഖണ്ഡാരിക്ക് ഷാളണിയിച്ചു.
Post a Comment
0 Comments