തൊടുപുഴ (www.evisionnews.co): മൂലമറ്റത്ത് കനാലില്‍ ഒഴുക്കില്‍പെട്ട മകളെ രക്ഷിക്കുന്നതിനിടെ പിതാവ് മുങ്ങിമരിച്ചു. കാസര്‍കോട് രാജപുരം നിരവടിയില്‍ പ്രദീപന്‍ (45)ആണ് മരിച്ചത്. മകള്‍ പൗര്‍ണമി (11) മരച്ചില്ലയില്‍ പിടിച്ചു രക്ഷപ്പെട്ടു. ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് സംഭവം. മൂലമറ്റത്തെ ബന്ധുവീട്ടില്‍ കുടുംബസമേതം എത്തിയതായിരുന്നു പ്രദീപന്‍. ഇതിനിടെയാണ് കനാലിലെത്തിയത്. കുളിക്കാനിറങ്ങിയ മകള്‍
പൗര്‍ണമി ഒഴുക്കില്‍പെട്ടതോടെ കനാലിലേക്ക് ചാടി മകളെ തോളിലേറ്റി നീന്താന്‍ ശ്രമിക്കുകയായിരുന്നു. വിവരമറിഞ്ഞതിനെ തുടര്‍ന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ എത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതിനിടെ മരച്ചില്ലയില്‍ പിടിച്ചുനിന്ന കുട്ടിയെ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ കരയിലെത്തിക്കുകയുമായിരുന്നു. പ്രസീത, പ്രമീള, പ്രവീണ്‍ പൗര്‍ണമിയുടെ സഹോദരങ്ങളാണ്.
Post a Comment
0 Comments