Type Here to Get Search Results !

Bottom Ad

മനുഷ്യജാലിക ഇന്ന് അണങ്കൂരിൽ: പതാക ഉയർന്നു, റാലി പുതിയ ബസ്റ്റാൻഡിൽ നിന്ന്


കാസർകോട് (www.evisionnews.co):  രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതലെന്ന പ്രമേയത്തിൽ റിപ്പബ്ലിക്ക് ദിനത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് എസ്കെ എസ്എസ്എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അണങ്കൂരിൽ വെച്ച് മനുഷ്യ ജാലിക സംഘടിപ്പിക്കുകയാണ് ജാലികയുടെ ഭാഗമായി ജാലിക റാലി കൃത്യം 4-10 ന് കാസർകോട് പുതിയ ബസ്റ്റാൻഡ് പരിസരത്തുളള അബൂബക്കർ സിദ്ധീഖ് പള്ളി പരിസരത്ത് നിന്ന് ആരംഭിക്കും ജാലികക്ക് തുടക്കം കുറിച്ച് സ്വാഗത സംഘം വർക്കിംങ് ചെയർമാൻ എം.എ ഖലീൽ മുട്ടത്തൊടി പതാക ഉയർത്തി, എസ് കെ എസ് എസ് എഫ് സംസ്ഥാന ജില്ല നേതാക്കൾ സംബന്ധിച്ചു ജാലിക റാലിയിൽ സംബന്ധിക്കുന്ന മുഴുവൻ പ്രവർത്തകരും കൃത്യം മൂന്ന് മണിക്ക് തന്നെ എത്തിചേരുകയും വാഹനങ്ങളിൽ വരുന്നവർ പ്രവർത്തകരെ കാസർകോട് പുതിയ ബസ്റ്റാൻഡിൽ ഇറക്കി അണങ്കൂരിൽ പാർക്ക് ചെയ്യണമെന്ന് ജില്ലാ പ്രസിഡന്റ് താജുദീൻ ദാരിമി പടന്നയും ജനറൽ സെക്രട്ടറി മുഹമ്മദ് ഫൈസി കജെയും അറീച്ചു ഫോട്ടൊ :എസ് കെ എസ് എസ് എഫ് മനുഷ്യ ജാലികക്ക് തുടക്കം കുറിച്ച് സ്വാഗത സംഘ വർക്കിംങ്ങ് ചെയർമാൻ എം.എ ഖലീൽ മുട്ടത്തൊടി പതാക ഉയർത്തുന്നു

Post a Comment

0 Comments

Top Post Ad

Below Post Ad