കാസര്‍കോട് (www.evisionnews.co): എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ ശംസുല്‍ ഉലമ അവാര്‍ഡ് നാളെ കാസര്‍കോട് അണങ്കൂരില്‍ നടക്കുന്ന മനുഷ്യജാലിക വേദിയില്‍ ഇബ്രാഹിം ഫൈസി ജെഡിയാറിന് സമ്മാനിക്കും. ജില്ലയിലെ തെരഞ്ഞെടുക്കപ്പെടുന്ന ഉലമാക്കള്‍ക്കും ഉമറാക്കള്‍ക്കും നല്‍കിവരുന്ന അവാര്‍ഡിനാണ് ഈവര്‍ഷം അദ്ധേഹം അര്‍ഹനായത്. പതിനാല് വയസ് മുതല്‍ സംഘടനയുടെ നേതൃസ്ഥാനത്ത് ഭാരവാഹിയായി പ്രവര്‍ത്തനം ആരംഭിച്ച് സുന്നത്ത് ജമാഅത്തിന്റെയും സമസ്തയുടെയും പ്രവര്‍ത്തനവീഥിയില്‍ ഇന്നും കര്‍മനിരതനാണ് ഈ യുവപണ്ഡിതന്‍. സംഘടന പ്രവര്‍ത്തനം ജില്ലയില്‍ സജീവമാക്കുന്നതിലും ശാസ്ത്രീയമാക്കുന്നതിലും അദ്ധേഹത്തിന്റെ പ്രവര്‍ത്തനം വിലപ്പെട്ടതാണ്. എസ്.കെ.എസ്.എസ്.എഫ് ബേഡഡുക്ക പഞ്ചായത്ത് ജനറല്‍ സെക്രട്ടറി, കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡണ്ട്, ചെര്‍ക്കള മേഖല ജനറല്‍ സെക്രട്ടറി, ജില്ലാ ജനറല്‍ സെക്രട്ടറി, ജില്ലാ പ്രസിഡണ്ട്, സംസ്ഥാന സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ക 2004ല്‍ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജില്‍ നിന്നും ഫൈസി ബിരുദം നേടി. പരേതനായ അബ്ദുല്‍ റഹിമാന്‍- ആമിന നമ്പദികളുടെ മകനായി 1982ല്‍ ബന്തടുക്ക പടുപ്പ് ജെഡിയാറിലാണ് ജനനം. ഇപ്പോള്‍ വര്‍ഷങ്ങളമായി ചെങ്കളയിലാണ് സ്ഥിരതാമസം.
Post a Comment
0 Comments