കാസര്‍കോട് (www.evisionnews.co): ബുക്ക് മൈ ഷോ എന്ന അന്താരാഷ്ട്ര കമ്പനി ഏറ്റെടുത്ത ഇവെന്റിഫൈര്‍ എന്ന സ്റ്റാര്‍ട്ടപ്പിന്റെ സഹസ്ഥാപകനായ ജസീല്‍ ബാഡൂര്‍ മീറ്റപ് കഫേയില്‍ അതിഥിയായെത്തുന്നു. കാസര്‍കോട് ജില്ലക്കാരായ ജസീല്‍ ബാഡൂര്‍, നസീം, മുഹമ്മദ് എന്നിവര്‍ 2012ല്‍ ആരംഭിച്ച സ്റ്റാര്‍ട്ടപ്പില്‍ 2013ല്‍ ആക്‌സില്‍, കേയീ എന്നീ നിക്ഷേപകര്‍ മൂന്നു കോടിയോളം നിക്ഷേപിച്ചിരുന്നു. തുടര്‍ന്ന് 2016ല്‍ ബുക്ക് മൈ ഷോ 14കോടി രൂപക്ക് ഇവെന്റിഫൈറിന്റെ സിംഹഭാഗം ഷെയറും ഏറ്റെടുക്കുകയായിരുന്നു. കാസര്‍കോട് സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കാനും വളര്‍ത്താനും രൂപീകരിച്ച കാസര്‍കോട് കമ്മ്യൂണിറ്റിയില്‍ സജീവ സാന്നിധ്യമാണ് ജസീല്‍.
'സ്റ്റാര്‍ട്ടപ്പുകള്‍ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതും' എന്ന വിഷയത്തെ കുറിച്ച് ജസീല്‍ സംസാരിക്കും. ഡിസമ്പര്‍ 22ന് ശനിയാഴ്ച രാവിലെ 10മണിക്ക് കാസര്‍കോട് ജില്ലാ പഞ്ചായത്തിലുള്ള കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഓഫീസിലാണ് പരിപാടി ബിസിനസ്സ് രംഗത്തു മികവ് തെളിയിച്ചവരും മികച്ച സ്റ്റാര്‍ട്ടപ്പുകളുടെ ഫൗണ്ടര്‍മാരും അക്കാദമിക് വിദഗ്ദരും അവരുടെ അനുഭവങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കാനുള്ള ഒരു പ്ലാറ്റ്ഫോം എന്ന രീതിയിലാണ് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ മീറ്റപ് കഫെ ആവിഷ്‌കരിച്ചിരിക്കുന്നത്. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുകയോ 7736495689 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യുക. സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

Post a Comment
0 Comments