Type Here to Get Search Results !

Bottom Ad

സംസ്‌കൃതി ചെറുകഥാ പുരസ്‌കാരം ഹരീഷ് പന്തക്കലിന്


കാഞ്ഞങ്ങാട് (www.evisionnews.co): സാംസ്‌കാരിക വിദ്യാഭ്യാസ പ്രവര്‍ത്തകനായിരുന്ന വി. കോമന്‍മാസ്റ്ററുടെ സ്മരണാര്‍ത്ഥം പ്രവര്‍ത്തിക്കുന്ന പുല്ലൂര്‍ സംസ്‌കൃതിയുടെ ഈവര്‍ഷത്തെ ചെറുകഥാ പുരസ്‌കാരം ഹരീഷ് പന്തക്കലിന്. മാഹി പന്തക്കല്‍ സ്വദേശിയായ ഇദ്ദേഹത്തിന്റെ ഉമ്മച്ചി തെയ്യം എന്ന കഥയാണ് തിരഞ്ഞെടുത്തത്. 60ഓളം കഥകളുടെ തെരഞ്ഞെടുപ്പിന് ശേഷമാണ് പന്തക്കലിന്റെ ഉമ്മച്ചി തെയ്യം പുരസ്‌കാരത്തിന് അര്‍ഹത നേടിയത്. 5001രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. ഹരീഷിന്റ മരദൈവം എന്ന നോവലിന് നേരത്തെ തുളുനാട് അവാര്‍ഡ് ലഭിച്ചിരുന്നു. മാധ്യമ പ്രവര്‍ത്തകന്‍ കൂടിയാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad