കാസര്‍കോട് (www.evisionnews.co): ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ ഓര്‍മദിനമായ ഡിസംബര്‍ ആറ് ഭരണഘടന സംരക്ഷണ ദിനമായി ആചരിക്കാന്‍ എസ്‌കെഎസ്എസ്എഫ് ജില്ലാ വര്‍ക്കിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഭരണഘടനാ മൂല്യങ്ങളെ ചവിട്ടിമെതിക്കുന്ന സംഘ് പരിവാര്‍ അക്രമികളും അവരുടെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സാധുത നല്‍കുന്ന കേന്ദ്ര സര്‍ക്കാറും രാജ്യത്തെ അപകടത്തിലേക്ക് നയിക്കുകയാണ്. ഇതിനെതിരെ സമൂഹ മനസാക്ഷി ഉണര്‍ത്തുന്ന വിവിധ പരിപാടികള്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കും.
രാവിലെ മുതല്‍ ഭരണഘടന സംരക്ഷണ ദിനാചരണത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ചെര്‍ക്കളയില്‍ സമൂഹത്തിലെ വിവിധ തലങ്ങളിലുള്ളവര്‍ വിശാലമായ കാന്‍വാസില്‍ ഒപ്പുവെക്കും. പ്രതിഷേധ സൂചകാമായി ശാഖാതലങ്ങളില്‍ പ്രതിഷേധ സംഗമവും പ്രാര്‍ത്ഥന സദസും സംഘടിപ്പിക്കും. തീരുമാന യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് താജുദ്ധീന്‍ ദാരിമി അധ്യക്ഷത വഹിച്ചു.

Post a Comment
0 Comments