Type Here to Get Search Results !

Bottom Ad

പട്ടികജാതി ഗോത്രവര്‍ഗ കമ്മീഷന്‍ അദാലത്തില്‍ കൂടുതലും ജാതിപ്പേര് വിളിച്ചധിക്ഷേപിച്ച കേസുകള്‍


കാസര്‍കോട് (www.evisionnews.co): പട്ടിക ജാതി- ഗോത്രവര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ് മാവോജിയുടെ അധ്യക്ഷതയില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരാതി പരിഹാര അദാലത്തില്‍ കൂടുതലും ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച കേസുകളും വസ്തു സംബന്ധമായ കേസുകളും പട്ടയ വിതരണവുമായി ബന്ധപ്പെട്ട പരാതികളും. 

അദാലത്തിന്റെ പരിഗണനയില്‍ വന്ന 77 പരാതികളില്‍ 67 എണ്ണം തീര്‍പ്പാക്കി. പത്തു പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും. ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച കേസുകളുമാണ് കൂടുതലായി പരിഗണനയില്‍ വന്നത്. 27 പുതിയ പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കാനും തീരുമാനമായി. പട്ടിക ജാതി- ഗോത്രവര്‍ഗ കമ്മീഷന്‍ അംഗങ്ങളായ അഡ്വ. പി.ജെ സിജ, എസ് അജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad