
(www.evisionnews.co) ഓര്‍ത്തഡോക്സ് വിഭാഗക്കാരനായ റമ്പാന്‍ ഫാ. തോമസ് പോള്‍ കോതമംഗലം മാർത്തോമൻ ചെറിയ പള്ളിയില്‍ പ്രാര്‍ത്ഥന നടത്താന്‍ എത്തിയതിനെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷം. പ്രാര്‍ത്ഥനയ്‌ക്കെത്തിയ റമ്പാനെ യാക്കോബായ വിഭാഗം തടഞ്ഞതിനെ തുടർന്നാണ് പള്ളിയില്‍ സംഘര്‍ഷമുണ്ടായത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. സ്ത്രീകൾ അടക്കം നിരവധി വിശ്വാസികളാണ് പള്ളിക്കു മുമ്പിൽ തടിച്ചു കൂടിയിരിക്കുന്നത്.വൻ പോലീസ് സന്നാഹവും സ്ഥലത്തുണ്ട്.
സംഘർഷത്തിനിടെ ഒരു സ്ത്രീ കുഴഞ്ഞു വീണതിനെ തുടർന്ന് ഇവരെ വിശ്വാസികൾ ചേർന്ന് പുറത്തേക്ക് കൊണ്ട് പോയി. മറ്റു സ്ഥലങ്ങളിൽ നിന്നും നിരവധി വിശ്വാസികൾ പള്ളിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
2017 ഓഗസ്റ്റ് 16നാണ് കോതമംഗലം മാര്‍ത്തോമന്‍ ചെറിയ പള്ളി വികാരിയായി ഫാ. തോമസ് പോളിനെ ഓർത്തോഡോക്സ് വിഭാഗത്തിന്റെ അങ്കമാലി ഭദ്രാസനാധിപന്‍ നിയമിച്ചിരുന്നത്. പക്ഷേ ഇദ്ദേഹത്തിന് യാക്കോബായ വിഭാഗത്തിന്റെ എതിര്‍പ്പ് കാരണം ദേവാലയത്തില്‍ പ്രവേശിക്കുന്നതിന് സാധിച്ചിരുന്നില്ല. പിന്നീട് ഫാ. തോമസ് പോള്‍ കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയും ചെയ്തു. ഇതേതുടര്‍ന്ന് ഫാ. തോമസ് പോളിന് പൊലീസ് സംരക്ഷണം നല്‍കാനാണ് കോടതി ഉത്തരവ്. ഇതിന് സാധിക്കാതെ വന്നതോടെ റമ്പാന്‍ പ്രാര്‍ത്ഥനയ്ക്ക് അവസരം ക്രമീകരിക്കാന്‍ പൊലീസിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. പൊലീസിന് രൂക്ഷമായ വിമര്‍ശനമാണ് ഹൈക്കോടതിയില്‍ നിന്നുണ്ടായത്.
Post a Comment
0 Comments