തിരുവനന്തപുരം (www.evisionnews.co): വനിതാമതിലില്‍ പങ്കെടുക്കാന്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭീഷണി. പങ്കെടുക്കാത്തവര്‍ക്ക് ലോണുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്നാണ് ഭീഷണി. ഇക്കാര്യം അറിയിച്ച് മലപ്പുറം ജില്ലയിലെ നിറമരുതൂര്‍ പഞ്ചായത്തിലെ കുടുംബശ്രീ പ്രതിനിധികള്‍ക്ക് സി.ഡി.എസ് വൈസ് അയച്ച സന്ദേശത്തിന്റെ ശബ്ദരേഖ പുറത്തായി.
പങ്കെടുക്കാത്ത അയല്‍ക്കൂട്ടത്തിന്റെ പേരും അഫിലിയേഷന്‍ നമ്പറും ജില്ലാമിഷനില്‍ സമര്‍പ്പിക്കാന്‍ അതത് അയല്‍ക്കൂട്ടങ്ങളുടെ ഉത്തരവാദിത്വമുള്ള എ.ഡി.എസ് ചെയര്‍പേഴ്സണും കമ്മിറ്റി ഭാരവാഹികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് സന്ദേശത്തില്‍ പറയുന്നു. ജില്ലാമിഷനിലെ വിനോദ് പറഞ്ഞെന്നാണ് പറയുന്നത്. വനിതാ മതിലില്‍ പങ്കെടുക്കാനുള്ള ജില്ലാമിഷന്‍ നിര്‍ദ്ദേശം അനുസരിക്കാത്ത അയല്‍ക്കൂട്ടം ആവശ്യമില്ലെന്നും മുന്നറിയിപ്പുണ്ട്.

Post a Comment
0 Comments