കാസര്കോട് (www.evisionnews.co): ഉളിയത്തടുക്ക സ്വദേശിയായ വ്യാപാരി മുംബൈയില് ഹൃദയാഘാതംമൂലം മരിച്ചു. പുളിക്കൂറിലെ മുഹമ്മദ് ഫിറോസാ (46)ണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. മുംബൈയില് വ്യാപാരിയായിരുന്നു. നേരത്തെ കാസര്കോട് മാര്ക്കറ്റ് റോഡില് ഹോള്സെയില് ചിക്കന് കട നടത്തിവന്നിരുന്നു. പത്തുദിവസം മുമ്പാണ് നാട്ടില്വന്ന് മുംബൈയിലേക്ക് മടങ്ങിയത്.
പരേതരായ ടി.എ മഹമൂദ്- സൈനബ് ദമ്പതികളുടെ മകനാണ്. ഭാര്യ: മറിയം, സിയാന. മക്കള്: ഫസ്മിന, ഫൈമ യാസ്മിന്, ഫാസില് മഹമൂദ്, ഖദീജത്ത് ഫായിസ, നഫീസത്ത് ഫായിസ, ഫാത്വിമ, മുഹമ്മദ് ഫര്ഹാന്. മരുമകന്: നംഷാദ്. സഹോദരങ്ങള്: ടി എം ഇഖ്ബാല്, മുഹമ്മദ് അഷ്റഫ്, നജീബ്, ആയിഷ, ഫാത്വിമ, റാബിയ, നബീസ, മുംതാസ്, ഷഹനാസ്, ജസീല, സറീന, ഷബീബ, പരേതയായ ഉമ്മുഹലീമ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങള് നടത്തിവരുന്നതായി ബന്ധുക്കള് അറിയിച്ചു.

Post a Comment
0 Comments