ഉദുമ (www.evisionnews.co): അബൂദാബി ഉദുമ പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റിയുടെ അറൂസു റഹ്മ പദ്ധതിയിലെ മൂന്നാമത്തെ കല്യാണത്തിനുള്ള പാലക്കുന്ന് കരിപ്പൊടിയിലെ നിര്‍ധനയായ യുവതിക്കുള്ള വിവാഹ ധനസഹായം നല്‍കി. ധനസഹായം ഉദുമ പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് കാപ്പില്‍ കെ.ബി.എം ഷരീഫിന് ഹമീദ് ഹാജി കോട്ടിക്കുളം നല്‍കി നിര്‍വഹിച്ചു. സത്താര്‍ മുക്കുന്നോത്ത്, എം.എച്ച് മുഹമ്മദ് കുഞ്ഞി, എം.എച്ച് ഹനീഫ, സാദാത്ത് മുക്കുന്നോത്ത്, കരീം നാലാംവാതുക്കല്‍, അബ്ബാസ് കാപ്പില്‍, കണിയമ്പാടി മുഹമ്മദ് കുഞ്ഞി, ഹാരിസ് ഈച്ചിലിങ്കാല്‍, അബ്ദുല്‍ റഹ്മാന്‍ കാറോളി, ബഷീര്‍ പാക്യാര സംബന്ധിച്ചു.

Post a Comment
0 Comments