Type Here to Get Search Results !

Bottom Ad

സിനിമ നടിയുടെ നഗ്നചിത്രം വാട്സ്ആപ്പ് ഗ്രൂപ്പിലിട്ട് മുതിര്‍ന്ന സി.പി.എം ജില്ലാ പഞ്ചായത്ത് അംഗം


കൊച്ചി (www.evisionnews.co): സിനിമ നടിയുടെ നഗ്നചിത്രം വാട്സ്ആപ്പ് ഗ്രൂപ്പിലിട്ട മുതിര്‍ന്ന സി.പി.എം ജില്ലാ പഞ്ചായത്ത് അംഗത്തിന് കിട്ടിയത് മുട്ടന്‍പണി. ജില്ലാ പഞ്ചായത്ത് അംഗങ്ങളും ഉദ്യോഗസ്ഥരം ഔദ്യോഗിക ആവശ്യങ്ങള്‍ക്കും മറ്റുമായി ഉപയോഗിക്കുന്ന ജില്ലാ പഞ്ചായത്ത് ഒഫിഷ്യല്‍ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലാണ് സിപിഎമ്മിന്റെ മുതിര്‍ന്ന് അംഗം ചിത്രം അയച്ചത്. പ്രശസ്ത നടിയുടെ അര്‍ധ നഗ്ന ഫോട്ടോ ഗുഡ് ഈവനിങ് എന്ന് ആശംസിച്ചുകൊണ്ടായിരുന്നു മെസേജ്.

നടിയുടെ നഗ്‌ന ചിത്രം കണ്ട ഗ്രൂപ്പ് അംഗങ്ങള്‍ ഞെട്ടി. സിപിഎമ്മിന്റെ മുതിര്‍ന്ന അംഗമാണ് ഷെയര്‍ ചെയ്തിരിക്കുന്നതെന്ന് മനസിലാക്കിയതോടെ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു ഗ്രൂപ്പിലെ വനിത അംഗങ്ങള്‍. ചിലര്‍ പ്രതിഷേധം അറിയിച്ചു. ചിലര്‍ മിണ്ടാതിരുന്നു. ചിലര്‍ സി.പി.എം. അംഗങ്ങളെ വിളിച്ച് കാര്യം തിരക്കി. ഒന്നും പറയാന്‍ കഴിയാതെ അവരും കുഴങ്ങി. ഒഴിവാക്കാനുള്ള സമയ പരിധി കഴിഞ്ഞതിനാല്‍ ചിത്രം എടുത്തുമാറ്റാനും പറ്റാത്ത അവസ്ഥയിലായിരുന്നു. 

എന്നാല്‍ സംഭവത്തോട് കോണ്‍ഗ്രസ് അംഗങ്ങള്‍ പക്വമായാണ് പ്രതികരിച്ചത്. വേണമെങ്കില്‍ വലിയ വിവാദമാക്കാവുന്ന വിഷയം, അംഗത്തിന്റെ പ്രായം പരിഗണിച്ച്് കോണ്‍ഗ്രസ് വിട്ടുകളഞ്ഞു. അതേസമയം സ്വന്തം പാര്‍ട്ടിക്കാര്‍ സംഭവം വിവാദമാക്കി. അവര്‍ കഴിയാവുന്ന പോലെ പ്രചാരം നല്‍കി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad