Type Here to Get Search Results !

Bottom Ad

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് തന്നെ, സര്‍ക്കാരുണ്ടാക്കാനുള്ള ചര്‍ച്ചകളില്‍ നിന്ന് ബി.ജെ.പി പിന്മാറി


(www.evisionnews.co) തോല്‍വി അംഗീകരിച്ചു കൊണ്ട് മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമത്തില്‍ നിന്നും ബിജെപി പിന്മാറി. തങ്ങള്‍ക്ക് ആവശ്യമായ ഭൂരിപക്ഷമില്ല. അതു കൊണ്ട് സര്‍ക്കാര്‍ രൂപീകരിക്കില്ലെന്ന് രാജി സമര്‍പ്പിച്ച ശേഷം മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അറിയിച്ചു.

നേരത്തെ സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ബിജെപി വഴികള്‍ തേടിയിരുന്നു. 108 സീറ്റ് നേടിയ ബിജെപിക്ക് കേവലം ഭൂരിപക്ഷത്തിന് വേണ്ടത് എട്ടു പേരുടെ പിന്തുണയാണ്.

അതേസമയം 114 സീറ്റ് ജയിച്ച് കോണ്‍ഗ്രസിന് രണ്ട് പേരുടെ പിന്തുണ മതി. എസ് പിയും ബിഎസ്പിയും കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചതോടെ ബിജെപിക്ക് ഭരണം പിടിക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പായി. ഇതിനു പുറമെ ജയിച്ച സ്വതന്ത്രരില്‍ പലരും കോണ്‍ഗ്രസ് വിമതരാണ്. ഇവരും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നാണ് വിവരം. ഇതോടെ പ്രതീക്ഷകള്‍ അസ്തമിച്ചുവെന്ന് മനസിലാക്കിയാണ് മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ശിവരാജ് സിംഗ് ചൗഹനും ബിജെപിയും തോല്‍വി അംഗീകരിക്കാന്‍ തയ്യാറായത്.

Post a Comment

0 Comments

Top Post Ad

Below Post Ad