ഹിന്ദുവികാരം ഉണര്‍ത്തുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടായിരുന്നു ഉത്തരേന്ത്യയിലെ നിരവധി വര്‍ഗീയ കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കടുത്ത ന്യൂനപക്ഷ വിരുദ്ധ തീവ്ര വര്‍ഗീയ നിലപാടുള്ള യോഗിയെ തന്നെ കാസര്‍കോടിന്റെ പ്രത്യേക മണ്ണില്‍ അവതരിപ്പിക്കാന്‍ ആര്‍.എസ്.എസ്- പരിവാര്‍ സംഘടനകള്‍ ഒരുക്കം കൂട്ടിയത്. എന്നാല്‍ ബി.ജെ.പിയിലെ ഉള്‍പ്പോരടക്കമുള്ള കാരണങ്ങളാല്‍ യോഗി പരിപാടിയില്‍ എത്തില്ലെന്നുറപ്പായതോടെ തന്നെ അണികളില്‍ ആവേശം തണുത്തുറച്ച നിലയായിരുന്നു.
സെഡ് കാറ്റഗറി വിഭാഗത്തില്‍പ്പെടുന്ന യു.പി മുഖ്യമന്ത്രി എത്തുന്ന കാര്യത്തില്‍ യാതൊരു അറിയിപ്പും യു.പി സര്‍ക്കാര്‍ അധികാരികളില്‍ നിന്ന് ലഭിച്ചിരുന്നില്ലെന്നാണ് ജില്ലാ പോലീസില്‍ നിന്നും ലഭിച്ച വിവരം.
Post a Comment
0 Comments