Type Here to Get Search Results !

Bottom Ad

ബി.ജെ.പിയെ ഞെട്ടിച്ച് ഹിന്ദി ഹൃദയഭൂമിയില്‍ കോണ്‍ഗ്രസ് തേരോട്ടം


(www.evisionnews.co) അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പികളിലെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ മൂന്നിടത്തും കോണ്‍ഗ്രസ് മുന്നേറുന്നു. രാജസ്ഥാനിലും ഛത്തീസ്ഗഡും വ്യക്തമായ ലീഡ് നിലയിലേക്ക് കോണ്‍ഗ്രസ് മുന്നേറുകയാണ്. മധ്യപ്രദേശിലും കോണ്‍ഗ്രസ് മുന്നേറുന്ന കാഴ്ചയാണ്.

തെലങ്കാനയില്‍ ടി ആര്‍ എസും മിസോറാമില്‍ മിസോ നാഷല്‍ ഫ്രണ്ടുമാണ് ലീഡ് ചെയ്യുന്നത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിനും ബിജെപിയ്ക്കും കനത്തതിരിച്ചടി നല്‍കുന്ന തരത്തിലുള്ളതാണ് ആദ്യ ഫലസൂചനകള്‍. രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോളുകള്‍ സൂചന നല്‍കിയിരുന്നുവെങ്കിലും തെലങ്കാന ഒഴിച്ചുള്ള മറ്റ് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് ലീഡ് കൂടിയതോടെ ബിജെപി ക്യാമ്പില്‍ കനത്ത ആശങ്കയാണ് പടരുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad