കാസര്‍കോട് (www.evisionnews.co): കളനാട് റെയില്‍വെ മേല്‍പാലത്തിന് സമീപം സ്‌കൂട്ടറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ച കേസില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റു ചെയ്തു. പാണത്തൂര്‍ അടുക്കത്തില്‍ ഹൗസിലെ ഗോവിന്ദനെ (50)യാണ് ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഗോവിന്ദനെതിരെ ബോധപൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസ്.
ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയും ബെണ്ടിച്ചാല്‍ മൂടംബയല്‍ റോഡ് മഞ്ഞങ്കാലിലെ പരേതനായ മഹമൂദ്- നസീമ ദമ്പതികളുടെ മകനുമായ ജാന്‍ഫിഷാ (15)ണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഏഴരമണിയോടെയാണ് കാഞ്ഞങ്ങാട്- കാസര്‍കോട് കെ.എസ്.ടി.പി റോഡിലെ കളനാട് റെയില്‍വെ പാലത്തിന് സമീപം അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിരുന്നു. പാലക്കുന്നിലെ ട്യൂഷന്‍ സെന്ററിലേക്ക് സ്‌കൂട്ടറില്‍ പോകുന്നതിനിടെയാണ് ഉദുമയില്‍ നിന്ന് കളനാട് ഭാഗത്തേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസിടിച്ചത്.

Post a Comment
0 Comments