Type Here to Get Search Results !

Bottom Ad

എന്തൊക്കെ ചെയ്യരുതെന്ന് മോദി എന്നെ പഠിപ്പിച്ചു: രാഹുല്‍ ഗാന്ധി


ന്യൂഡല്‍ഹി (www.evisionnews.co): മൂന്നു സംസ്ഥാനങ്ങളിലെ ഗംഭീരമായ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എന്തൊക്കെ ചെയ്യരുതെന്ന് തന്നെ പഠിപ്പിച്ചത് മോദിയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. വമ്പന്‍ അവസരമാണ് ജനങ്ങള്‍ മോദിക്ക് നല്‍കിയത്. എന്നാല്‍ രാജ്യത്തിന്റെ ഹൃദയമിടിപ്പിന് ചെവി കൊടുക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. ധാര്‍ഷ്ട്യം കടന്നുവന്നു. രാജ്യത്തെ യുവാക്കള്‍ പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തത് പ്രവര്‍ത്തിക്കാനാണ്. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ മെച്ചപ്പെടണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. എന്നാല്‍ പ്രധാനമന്ത്രി തളര്‍ന്ന അവസ്ഥയിലാണ്. പ്രതിപക്ഷത്തിന്റെ സമ്മര്‍ദത്തോട് പ്രതികരിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad