കാഞ്ഞങ്ങാട് (www.evisionnews.co): അനധികൃതമായി കരിങ്കല്ല് കടത്തുകയായിരുന്ന മൂന്ന് ടിപ്പര്‍ ലോറികള്‍ വെളളരിക്കുണ്ട് താലൂക്ക് റവന്യു വിഭാഗം പിടികൂടി. ജൂനിയര്‍ സൂപ്രണ്ട് ജിജിത്ത് എം. രാജിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഒടയംചാല്‍ വെള്ളരിക്കുണ്ട് റോഡില്‍ വെച്ച് മൂന്ന് ലോറികള്‍ പിടികൂടിയിലായത്. ഏഴാംമൈലിലെ മുല്ലശ്ശേരി ക്രഷര്‍, കരിന്തളത്തെ മലബാര്‍ ക്രഷര്‍, കോട്ടപ്പാറ മെറ്റല്‍സ് എന്നിവിടങ്ങളില്‍ നിന്നുമാണ് രേഖകളില്ലാതെ കരിങ്കല്ല് കടത്താന്‍ ശ്രമിച്ചത്. ക്രഷറുകളില്‍ നിന്നും നല്‍കുന്ന താല്‍ക്കാലിക ബില്ല് മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്.
Post a Comment
0 Comments