
(www.evisionnews.co) ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെ പിന്തുണച്ച്മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. സംഭവത്തില്‍ ചട്ടലംഘനവും സത്യപ്രതിജ്ഞാലംഘനവും നടന്നിട്ടില്ല. ഇതു കാരണം സര്‍ക്കാരിന് സാമ്പത്തിക ബാധ്യത ഉണ്ടായിട്ടില്ല. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്
ആദ്യഘട്ടത്തില്‍ മൂന്ന് പേരാണ് ഇന്റര്‍വ്യൂവില്‍ പങ്കെടുത്തിരുന്നത്. ഇവര്‍ക്ക് ആര്‍ക്കും വേണ്ട യോഗ്യതയില്ലായിരുന്നു. തുടര്‍ന്നാണ് അദീബ് അപേക്ഷ നല്‍കിതയെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. സംഭവത്തില്‍ ആരോപണങ്ങളും വിവാദങ്ങളും വന്നതോടെ അദീബ് മാതൃസ്ഥാപനത്തിലേക്ക് മടങ്ങി. വിഷയത്തിന് അടിയന്തര പ്രധാന്യമില്ല. ജലീലിന്റെ ബന്ധുനിയമന വിവാദം നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കിയിരുന്നു
പ്രവൃത്തിപരിചയം നോക്കിയാണ് അദീബിനെ നിയമിച്ചതെന്ന് കെ.ടി ജലീല്‍ നിയമസഭയില്‍ പറഞ്ഞു. 12 വര്‍ഷമായി സഭയിലുള്ള താന്‍ തെറ്റായി ഇതുവരെ ഒന്നും ചെയ്തിട്ടില്ല.തെറ്റ് പറ്റിയെന്ന് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും കെ ടി ജലീല്‍ നിയമസഭയില്‍ പറഞ്ഞു. ഡെപ്യൂട്ടേഷനെ മഹാ അപരാധമായി ചിലര്‍ ചിത്രീകരിച്ചു. ഭാര്യയുടെ നിയമനവും ചിലര്‍ വിവാദമാക്കിയെന്ന് ജലീല്‍ പറഞ്ഞു.
Post a Comment
0 Comments