Type Here to Get Search Results !

Bottom Ad

കാലം ആവശ്യപ്പെടുന്നത് പരമ്പരാഗത പൈതൃകങ്ങളുടെ നവീകരണം: സി. കൃഷ്ണന്‍ എം.എല്‍.എ


കാസര്‍കോട് (www.evisionnews.co): വിവിധ ചരിത്രഘട്ടങ്ങളിലൂടെ കടന്നുവന്ന മനുഷ്യകുലം പുതിയകാലം ആവശ്യപ്പെടുന്ന ആധുനിക സമൂഹമായി വികസിച്ചത് നിരവധി ആചാരക്രമങ്ങളെ തിരസ്‌കരിച്ചത് കൊണ്ടാണെന്നും അതിനാല്‍ തന്നെ പരമ്പരാഗത പൈതൃകങ്ങളുടെ കാലോചിതമായ നവീകരണത്തെ കുറിച്ച് നാം ആരോഗ്യകരമായ ചര്‍ച്ചകളുമായി മുന്നോട്ടു പോകേണ്ടതുണ്ടെന്നും പയ്യന്നൂര്‍ എം.എല്‍.എ സി. കൃഷ്ണന്‍ പറഞ്ഞു. പട്ടിക ജാതി-വര്‍ഗ വികസന വകുപ്പുകള്‍, കിര്‍ടാഡ്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കാലിക്കടവ് സംഘടിപ്പിക്കുന്ന ഗദ്ദിക-2018ലെ സാംസ്‌കാരിക സായാഹ്നത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കാലങ്ങളായുള്ള സാമൂഹിക- സാമ്പത്തിക അടിച്ചമര്‍ത്തലുകള്‍ കാരണം സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും പിന്തള്ളപ്പെട്ട ജനതയെ മുന്നോട്ട് കൈപ്പിടിച്ചുയര്‍ത്തേതുണ്ട്. സാമൂഹിക വികസനം സാധ്യമാകുന്നതിനായി ജീവിത വ്യവഹാരത്തിന്റെ സമസ്ത മേഖലകളും കാലോചിതമായി നവീകരിക്കേതു്. അന്യം നിന്നുപോകുന്ന ഗോത്രകലകളും ഭക്ഷ്യരീതികളും ഭാഷയും തിരിച്ചെടുക്കേതുണ്ട്. പൈതൃകങ്ങളെ തിരസ്‌കരിക്കാതെ പുതിയ കാലം ആവശ്യപ്പെടുന്നതിനനുസരിച്ച് നവീകരിക്കുകയും സമൂഹത്തിന് പ്രയോജനപ്പെടുത്തുന്നതിനുമാണ് നാംശ്രമിക്കേത്. പാര്‍ശ്വവല്‍കൃത സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ മുഖ്യപരിഗണനയാണ് നല്‍കുന്നതെന്നും ഗദ്ദികയിലൂടെ ഗോത്രസംസ്‌കൃതിയെ പൊതുസമൂഹത്തിന് അടുത്തറിയാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മണിയറ അധ്യക്ഷത വഹിച്ചു. സി.പി ഹരീന്ദ്രന്‍ പ്രഭാഷണം നടത്തി. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ. കൃഷ്ണന്‍ സംസാരിച്ചു. തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ മേഖലകളിലെ തനതു ഗോത്ര കലാരൂപങ്ങള്‍ അരങ്ങേറി. ഗോത്രപട്ടികവര്‍ഗ-പട്ടികജാതി വികസന വകുപ്പ്, കിര്‍ടാഡ്സ് സംയുക്തമായി സംഘടിപ്പിക്കുന്ന ഗദ്ദിക-2018 നാടന്‍ കലാമേള-ഉത്പന്ന പ്രദര്‍ശന വിപണന ഇതിനകം ആയിരങ്ങളാണ് സന്ദര്‍ശിച്ചത്. 22ന് ആരംഭിച്ച മേളനാലാം ദിനത്തില്‍ സന്ദര്‍ശകരാല്‍ വീര്‍പ്പുമുട്ടി. അന്യംനിന്നു കൊണ്ടിരിക്കുന്ന ഗോത്രവര്‍ഗ പൈതൃകവും തനതു കലകളും സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും പരമ്പരാഗത തൊഴില്‍ ഉത്പന്നങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതിനും വിപണനം നടത്തുന്നതിനുമാണ് ഗദ്ദിക സംഘടിപ്പിക്കുന്നത്.പരമ്പരാഗത രുചിക്കൂട്ടുകളും, മുളയരി, റാഗി, കാട്ടുതേന്‍ തുടങ്ങിയ വനവിഭവങ്ങളും, പൈതൃകമായി പകര്‍ന്നു കിട്ടിയ വൈദ്യ ചികിത്സാ രിതീകളും ജനങ്ങള്‍ക്ക് നേരിട്ട് അനുഭവിച്ചറിയുന്നതിനുള്ള സുവര്‍ണാവസരമാണൊരുക്കുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad