Type Here to Get Search Results !

Bottom Ad

റിയാസ് മൗലവി കൊലക്കേസ്: സാക്ഷികള്‍ കൂറുമാറുന്നത് അന്വേഷിക്കണം: മുസ്‌ലിം ലീഗ്

Stu Abdul Rahman's profile photo, Image may contain: 1 person, smilingകാസര്‍കോട് (www.evisionnews.co): പഴയ ചൂരി ജുമാമസ്ജിദ് മുഹമ്മദ് റിയാസ് മൗലവിയെ പള്ളിക്കകത്ത് അതിക്രൂരമായി കുത്തി കൊലപ്പെടുത്തിയ കേസിലെ സാക്ഷികള്‍ വിചാരണ വേളയില്‍ കൂറുമാറിയതിനെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ ആവശ്യപ്പെട്ടു. റിയാസ് മൗലവി കൊലചെയ്യപ്പെട്ട സന്ദര്‍ഭത്തില്‍ പ്രതികളായ ആര്‍.എസ്.എസ് പ്രവര്‍ത്തകരെ രക്ഷപ്പെടുത്തുന്നതിനും കേസ് അന്വേഷണം വഴിതെറ്റിക്കുന്നതിനും വേണ്ടിയുള്ള ശക്തമായ ശ്രമംനടന്നിട്ടുണ്ട്. കൊലപാതകത്തിന് പിന്നിലെ ഗൂഡാലോചന പുറത്തുകൊണ്ട് വരുന്നതില്‍പോലും ചില പൊലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ ഒളിച്ചുകളി വിവാദമായിരുന്നു. കാസര്‍കോട് നടന്ന മിക്ക വര്‍ഗീയ കൊലപാതക കേസുകളിലെ പ്രതികളെയും വെറുതെ വിട്ടത് പ്രധാന സാക്ഷികളുടെ കൂറുമാറ്റം കൊണ്ടും അന്വേഷണത്തിലെ പിഴവ് കൊണ്ടുമായിരുന്നുവെന്ന് കേസുകളുടെ വിധി ന്യായത്തില്‍ കോടതികള്‍ വ്യക്തമാക്കിയിട്ടുണ്ട്. 

സാക്ഷികളായ സര്‍ക്കാര്‍ ജീവനക്കാര്‍പോലും കൂറുമാറുന്നത് ഗൗരവമായി കാണേണ്ടതാണ്. കുറ്റവാളികളായ ആര്‍.എസ്.എസ് പ്രവര്‍ത്തകരെ രക്ഷപ്പെടുത്തുന്നതിന് ജീവനു ഭീഷണി ഉയര്‍ത്തിയും സാമുദായികമായി പ്രലോഭനം നടത്തിയും സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തുമാണ് സാക്ഷികളെ കൂറുമാറ്റുന്നത്. ഇതിനായി കാസര്‍കോട്ട് ബി.ജെ.പിയുടെ പ്രത്യേക സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. നാടിനെ നടുക്കിയ മിക്ക വര്‍ഗീയ കൊലപാതക കേസുകളിലും പ്രതികള്‍ക്ക് വേണ്ടി ഹാജരായി വാദിക്കുന്നത് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് അഡ്വ: ശ്രീധരന്‍ പിള്ളയാണ്. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ ബി.ജെ.പിയുടെ പങ്ക് വ്യക്തമാണ്. 

വര്‍ഗീയ കൊലപാതക കേസുകളിലെ പ്രതികളെ വെറുതെ വിടുന്നതിന് വേണ്ടി ബി.ജെ.പി നടത്തുന്ന ഹീനമായ പ്രവര്‍ത്തി കൊലയാളികള്‍ക്ക് കൂടുതല്‍ കരുത്തു പകരുന്നതാണ്. കാസര്‍കോട് നടന്ന വര്‍ഗീയ കേസുകളിലെ വിചാരണ വേളയില്‍ പ്രധാന സാക്ഷികളെ കൂറുമാറ്റി പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നവരെ കുറിച്ച് അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരെയും കൂറുമാറുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെയും ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, പ്രതിപക്ഷ ഉപനേതാവ്, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ഡി.ജി.പി, ജില്ലാ പൊലീസ് മേധാവി എന്നിവര്‍ക്ക് നല്‍കിയ കത്തില്‍ അബ്ദുല്‍ റഹ്മാന്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad