കാസര്‍കോട് (www.evisionnews.co): യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഡിസംബര്‍ 16ന് കാസര്‍കോട്ട് പങ്കെടുക്കുന്ന ഹിന്ദുസമാജോത്സവത്തിന്റെ സംഘാടക സമിതിയില്‍ മുസ്ലിം ലീഗ്- കോണ്‍ഗ്രസ് നേതാക്കളുണ്ടെന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്നും ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ മീഡിയ വണ്‍ ചാനല്‍ പടച്ചുണ്ടാക്കിയതെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം.സി ഖമറുദ്ദീന്‍. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം മീഡിയ വണ്‍ ചാനലിനെയും വാര്‍ത്ത നല്‍കിയ ലേഖകനുമെതിരെ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തുവന്നത്.
പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:
യോഗി ആദിത്യനാഥ് ഡിസംബര്‍ 16ന് കാസര്‍കോട് പങ്കെടുക്കുന്ന പരിപാടിയുടെ സംഘാടക സമിതിയില്‍ മുസ്ലിം ലീഗ് നേതാവുണ്ടെന്ന വാര്‍ത്ത എന്റെ ശ്രദ്ധയില്‍പെട്ട ഉടന്‍ ഞാന്‍ കുമ്പള പഞ്ചായത്ത് പ്രസിഡണ്ടുമായി ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ അറിവോ സമ്മതമോ കൂടാതെ നമുക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ആര്‍.എസ്.എസ് കരുതിക്കൂട്ടി അദ്ദേഹത്തെ സംഘാടക സമിതിയില്‍പെടുത്തി. പഞ്ചായത്ത് പ്രസിഡണ്ട് എന്ന നിലയില്‍ വന്ന് ക്ഷണിച്ചിരുന്നു. ഞാന്‍ വരില്ലെന്ന് അദ്ദേഹം അവരോട് പറഞ്ഞിരുന്നു. യോഗത്തില്‍ അയാള്‍ പങ്കെടുത്തിട്ടില്ല.
ലീഗിനെതിരെ എന്തെങ്കിലും കിട്ടിയാല്‍ ഉടന്‍ ഉപയോഗിക്കാറുള്ള കാസര്‍കോട് മീഡിയ വണ്‍ ലേഖകന്‍ നസറുല്ലാഹ് അതുപയോഗിച്ച്് വാര്‍ത്തയുണ്ടാക്കി. പഞ്ചായത്ത് പ്രസിഡണ്ട് തന്നെ നേരിട്ട് ആ ലേഖകനോട് ബന്ധപ്പെട്ട് നിഷേധിച്ചെങ്കിലും ഓണ്‍ ലൈനിലൂടെ ഇതേ വരെയും നിഷേധിച്ചു കണ്ടില്ല. മീഡിയ വണ്‍ ന്യൂസ് എനിക്ക് നോക്കാന്‍ കഴിഞ്ഞിട്ടില്ല. ഞാനും നസറുല്ലയെ വിളിച്ച് ഇതിന്റെ നിജസ്ഥിതി അറിയിച്ചിരുന്നു. പഞ്ചായത്ത് പ്രസിഡന്റിന്റെ വാര്‍ത്ത നിഷേധിച്ചു കൊണ്ടുള്ള ബൈറ്റ് എടുത്തിട്ടുണ്ടെന്നും അതുടനെ കൊടുക്കാം എന്നും പറഞ്ഞിരുന്നു. ബൈറ്റു കൊടുത്തിട്ടുണ്ടാവുമായിരിക്കാം. പക്ഷെ മീഡിയ വണ്‍ ഓണ്‍ ലൈനില്‍ വാര്‍ത്ത നിഷേധിച്ച് കാണുന്നില്ല. ഇത് ദൗര്‍ഭാഗ്യകരമായിപ്പോയി എന്ന് പറയാതിരിക്കാന്‍ വയ്യ. നസറുല്ലാഹ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ആളാണെന്നെനിക്കറിയാം.പക്ഷെ മിഡിയ വണ്‍ ലേഖകനെന്ന നിലയില്‍ ഒരു നീതി ഞാന്‍ പ്രതീക്ഷിച്ചിരുന്നു.

Post a Comment
0 Comments