ഉപ്പള (www.evisionnews.co): സ്വകാര്യ ബസ് നിയന്ത്രണംവിട്ട് മതിലിലിടിച്ച് വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. അഞ്ചോളം പേരുടെ നില ഗുരുതരമാണ്. വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെ ഉപ്പള സോങ്കാലിലാണ് അപകടം. കന്യാല- ഉപ്പള- പെര്‍ള റൂട്ടിലോടുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പെട്ടത്. ബസിന്റെ നിയന്ത്രണംവിട്ട് റോഡരികിലെ ഫ്ളാറ്റിന്റെ മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വിവരമറിഞ്ഞെത്തിയ മഞ്ചേശ്വരം അഡീ. എസ്.ഐ അനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസും നാട്ടുകാരും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

Post a Comment
0 Comments