Type Here to Get Search Results !

Bottom Ad

60മത് കലോത്സവം ജില്ലാ ആസ്ഥാനമായ കാസര്‍കോട്ട് തന്നെ: എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

Image result for na nellikkunnuകാസര്‍കോട് (www.evisionnews.co): കാസര്‍കോട് ജില്ലയില്‍ നടത്താന്‍ തീരുമാനിച്ച അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ജില്ലാ ആസ്ഥാനമായ കാസര്‍കോട് തന്നെ നടത്തണമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. 1991ല്‍ ജില്ലാ ആസ്ഥാനത്ത് തന്നെയാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവം അരങ്ങേറിയത്. വിസ്മയകരമായ മാറ്റമാണ് കഴിഞ്ഞ 27 വര്‍ഷത്തില്‍ കാസര്‍കോട് നഗരത്തില്‍ ഉണ്ടായിട്ടുള്ളത്. 

നിരവധി ഹോട്ടലുകളും റസ്റ്റോറന്റുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പാര്‍പ്പിട സൗകര്യങ്ങളോട് കൂടി വന്‍കെട്ടിടങ്ങളും വന്നിട്ടുണ്ട്. യാത്രാ സൗകര്യവും വര്‍ധിച്ചു. കാല്‍ നൂറ്റാണ്ടിനുള്ളില്‍ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ കാര്യമായ മുന്നേറ്റം നടത്തിയിട്ടുണ്ട്. ജില്ലാ ആസ്ഥാനമെന്ന നിലയില്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും കാസര്‍കോട് നഗരത്തിലും ചുറ്റുപാടിലുമാണ് പ്രവര്‍ത്തിക്കുന്നത്. ആയതിനാല്‍ കാസര്‍കോട് ജില്ലയ്ക്ക് അനുവദിച്ച സ്‌കൂള്‍ കലോത്സവം ജില്ലാ ആസ്ഥാനമായ കാസര്‍കോട്ട് തന്നെ നടത്താന്‍ നടപടി സ്വീകരിക്കണമെന്ന് നിവേദനത്തില്‍ എം.എല്‍.എ അഭ്യര്‍ത്ഥിച്ചു.

ആലപ്പുഴയില്‍ കഴിഞ്ഞ ദിവസം സമാപിച്ച 59മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലാണ് 2019ലെ കലോത്സവ നടത്തിപ്പ് ചുമതല കാസര്‍കോടേക്ക് അനുവദിച്ചുകൊണ്ട് തീരുമാനമുണ്ടായത്. കഴിഞ്ഞ കലോത്സവം കാസര്‍കോട്ടേക്ക് അനുവദിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇക്കുറി പ്രളയം കാരണം ആലപ്പുഴയിലെ കലോത്സവം ഒഴിവാക്കുമെന്ന പ്രചാരണം ഉയര്‍ന്നപ്പോഴാണ് കലോത്സവം ഏറ്റെടുത്ത് നടത്താന്‍ തയാറാണെന്ന് കാണിച്ച് കാസര്‍കോട് ജില്ലാ പഞ്ചായത്ത് രോഖാമൂലം വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചത്. ജില്ലയുടെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ചാണ് അടുത്ത കലോത്സവത്തിന് ജില്ല വേദിയാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. അതിനിടെ 2019ലെ കലോത്സവത്തിന് കാഞ്ഞങ്ങാട് വേദിയാകുമെന്ന് പ്രചാരണമുണ്ടായതോടെ ജില്ലാ ആസ്ഥാനമായ കാസര്‍കോട് വെച്ച് തന്നെ കലാമാമാങ്കം അരങ്ങേറണമെന്ന ആവശ്യം വ്യാപകമായി ഉയര്‍ന്നുവന്നത്.


Post a Comment

0 Comments

Top Post Ad

Below Post Ad