ന്യൂഡല്‍ഹി (www.evisionnews.co): കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നവോദയ സ്‌കൂളുകളില്‍ ആത്മഹത്യ പെരുകുന്നതായി റിപ്പോര്‍ട്ട്. അഞ്ചു വര്‍ഷത്തിനിടെ 49കുട്ടികള്‍ ആത്മഹത്യ ചെയ്തതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ പകുതിയും ദലിത്, ഗോത്ര വര്‍ഗ വിഭാഗത്തില്‍പെട്ട കുട്ടികളാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആണ്‍കുട്ടികളാണ് ആത്മഹത്യ ചെയ്തവരില്‍ ഭൂരിഭാഗവും. ഗ്രാമപ്രദേശങ്ങളിലെ കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെ 1985- 86 കാലത്ത് ആരംഭിച്ചതാണ് ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍. മെറിറ്റ് ടെസ്റ്റ് വഴിയാണ് ഇവിടെ പ്രവേശനം ലഭ്യമാവുകം, ആറു മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളാണ് ഇവിടെ ഉള്ളത്.

Post a Comment
0 Comments