കാസര്‍കോട് (www.evisionnews.co): നഗരത്തിലെ പള്ളിയില്‍ നിന്ന് ഭണ്ഡാരപ്പെട്ടി കവര്‍ച്ച ചെയ്യാന്‍ ശ്രമം. കാസര്‍കോട് ട്രാഫിക് സര്‍ക്കിളിന് സമീപത്തെ കണ്ണാടിപ്പള്ളിയില്‍ ബുധനാഴ്ച പുലര്‍ച്ചെ 4.00നും 4.30നും ഇടയിലുള്ള സമയത്താണ് കവര്‍ച്ച നടന്നത്. ഇതിന്റെ ദൃശ്യം പള്ളിയില്‍ സ്ഥാപിച്ച സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഗേറ്റ് തുറന്ന് എത്തിയ യുവാവ് ആദ്യം ഭണ്ഡാരപ്പെട്ടിക്ക് സമീപമെത്തുകയും പണംകവര്‍ച്ച ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ ഭണ്ഡാരപ്പെട്ടിയില്‍ ഒന്നുമില്ലെന്നറിഞ്ഞതോടെ പള്ളിയുടെ വരാന്തയില്‍വെച്ച വിശ്വാസിയുടെ ബാഗെടുത്ത് ഓടുന്ന ദൃശ്യമാണ് ക്യാമറയില്‍ പതിഞ്ഞിട്ടുള്ളത്. സംഭവം സംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

Post a Comment
0 Comments