വിദ്യാനഗര്‍ (www.evisionnews.co): എം.എസ്.എഫ് എരുതുംകടവ് ശാഖാ പ്രവര്‍ത്തകര്‍ അങ്കണ്‍വാടിയിലെയും ജി.എല്‍.പി സ്‌കൂളിലെയും കുട്ടികളോടപ്പം ശിശുദിനം വിപുലമായി ആഘോഷിച്ചു. റാലിയില്‍ പങ്കടുക്കുകയും കുട്ടികള്‍ക്ക് ഐസ്‌ക്രീമും മധുര പലഹാരങ്ങളും വിതരണം ചെയ്യുകയും ചെയ്തു. പ്രസിഡണ്ട് റാസി ബിന്‍ ബഷീര്‍ ശിശുദിന സന്ദേശം നല്‍കി പരിപാടി ഉദ്ഘാടനം ചെയ്തു. ഷാന്‍ (പോം ഗുല്‍ഫി), മുന്‍ ശാഖ സെക്രട്ടറി ഫൈസല്‍ ഫൈസി, ഫര്‍ഹാന്‍, മുനവ്വര്‍, ഇര്‍ഫാന്‍, മുഹാസ്, ശാഖ ജനറല്‍ സെക്രട്ടറി ഷാനു ഇഖ്ബാല്‍, ട്രഷറര്‍ സിനാന്‍ ചിന്നു സംബന്ധിച്ചു.
Post a Comment
0 Comments