ദേളി (www.evisionnews.co): സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലെ മുസ്ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങളുടെ അഭിമാനകരമായ അസ്തിത്വം നിലനിര്‍ത്തിയത് മുസ്ലിം ലീഗാണെന്ന് കര്‍ണാടക ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ പറഞ്ഞു. യൂത്ത് ലീഗ് ചെമനാട് പഞ്ചായത്ത് നടത്തിയ പദയാത്ര ദേളിയില്‍ നടന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍.
ആഷിഫ് മാളികെ ക്യാപറ്റനും ശംസു ചിറാക്കല്‍ വൈസ് ക്യാപ്റ്റനും സുലുവാന്‍ ചെമ്മനാട് ഡയറക്ടറും മജീദ് ബെണ്ടിച്ചാല്‍ കോഡിനേറ്ററുമായി ചട്ടഞ്ചാലില്‍ നിന്ന് തുടങ്ങിയ പദയാത്ര യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ബെണ്ടിച്ചാല്‍, കോളിയടുക്കം, ദേളി ജംഗ്ഷന്‍, ദേളി, കുവ്വത്തൊട്ടി എന്നീ സ്വീകരണങ്ങള്‍ക്ക് ശേഷം മേല്‍പറമ്പില്‍ സമാപിച്ചു.
സമാപന യോഗം യൂത്ത് ലീഗ് ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ആഷിഫ് മാളികെ അധ്യക്ഷത വഹിച്ചു. ഇബ്രാഹിം പള്ളങ്കോട് മുഖ്യപ്രഭാഷണം നടത്തി. ഷംസു ചിറാക്കല്‍ സ്വാഗതം പറഞ്ഞു. അബ്ദുല്ലക്കുഞ്ഞി കീഴൂര്‍, ഇബ്രാഹിം ഹാജി ബെണ്ടിച്ചാല്‍, അബ്ദുല്‍ ഖാദര്‍ കളനാട്, ബി.യു അബ്ദുല്‍ റഹിമാന്‍ ഹാജി, ബഷീര്‍ കൈന്താര്‍, അബൂബക്കര്‍ കണ്ടത്തില്‍, അസ്ലം കീഴൂര്‍, മജീദ് ബെണ്ടിച്ചാല്‍, സുലുവാന്‍ ചെമ്മനാട്, മൊയ്തു തൈര, നശാത്ത് പരവനടുക്കം, തസ്ലിം ദേളി, സാജിദ് ചട്ടഞ്ചാല്‍, അബൂബക്കര്‍ കടാങ്കോട്,അന്‍വര്‍ സി എല്‍, ഷരീഫ് തായത്തൊടി, നസീര്‍ കുവ്വത്തൊട്ടി, ഖാദര്‍ മിര്‍ഷാദ്, സണ്‍ ഫീര്‍ ചളിയങ്കോട്, അര്‍ഷാദ് ബെണ്ടിച്ചാല്‍, ആഷിക് കുവ്വത്തൊട്ടി, മുഹമ്മദ് കോളിയടുക്കം, ഹനീഫ് കട്ടക്കാല്‍, ശാഫി ദേളി, സമീര്‍ അഹ്മദ്, സിദ്ധീഖ് മങ്ങാടന്‍, ഫഖ്‌റുദ്ധീന്‍ സുല്‍ത്താന്‍, സി.കെ അഷ്‌റഫ് സംബന്ധിച്ചു.

Post a Comment
0 Comments