Type Here to Get Search Results !

Bottom Ad

മുഖ്യമന്ത്രിക്കായി 'രാജധാനി' കാസര്‍കോട്ട് നിന്നു

Image result for rajadhani express

കാസര്‍കോട് (www.evisionnews.co): കാസര്‍കോട്ടെ ട്രെയിന്‍ യാത്രക്കാര്‍ ഒന്നുനിര്‍ത്തിക്കിട്ടാന്‍ വര്‍ഷങ്ങളായി മുറവിളി കൂട്ടിക്കൊണ്ടിരിക്കുന്ന രാജധാനി എക്‌സ്പ്രസ് മുഖ്യമന്ത്രിക്ക് വേണ്ടി കാസര്‍കോട്ട് സ്‌റ്റോപ്പിട്ടു. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിക്കാണ് തിരുവനന്തപുരത്ത് നിന്നും ഡല്‍ഹിയിലേക്കുള്ള രാജധാനി എക്‌സ്പ്രസ് 'സാങ്കേതിക പ്രശ്‌നങ്ങളൊന്നുമില്ലാതെ' മുഖ്യമന്ത്രിക്ക് പിണറായി വിജയനും പരിചാരകര്‍ക്കും വേണ്ടി കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനില്‍ നിര്‍ത്തിയത്. അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പരിപാടിയില്‍ സംബന്ധിക്കാനെത്തിയതായിരുന്നു മുഖ്യമന്ത്രി. 

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രത്യേക അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് രാജധാനിക്ക് സ്റ്റോപ്പ് നല്‍കിയത്. സാധാരണ മാവേലിയിലോ മലബാര്‍ എക്‌സ്പ്രസിലോ ആണ് മുഖ്യമന്ത്രി അടക്കമുള്ള വി.ഐ.പി നേതാക്കളടക്കം തിരുവനന്തപുരത്ത് നിന്നും കാസര്‍കോട്ടെത്താറുള്ളത്. എന്നാല്‍ സ്‌റ്റോപ്പില്ലാത്ത വണ്ടിയില്‍ തന്നെ മുഖ്യമന്ത്രി വന്നിറങ്ങിയത് കൗതുകമായി. 

വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജധാനി എക്‌സ്പ്രസിന് കണ്ണൂരില്‍ സ്റ്റോപ്പ് അനുവദിച്ചത് അന്നത്തെ മുഖ്യമന്ത്രി ഇ.കെ നായനാര്‍ക്ക് വേണ്ടിയായിരുന്നു. അത്തരമൊരു സമാനമായ സാഹചര്യം കാസര്‍കോട്ടുണ്ടായത് രാജധാനിക്ക് കാസര്‍കോട്ട് സ്ഥിരം സ്‌റ്റോപ്പ് അനുവദിക്കുമെന്ന പ്രതീക്ഷ പകരുന്നുവെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പ്രത്യാശ പ്രകടിപ്പിച്ചു. കാസര്‍കോട്ട് ഒരു ദിവസമെങ്കിലും കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ ആദ്യയാത്രക്കാരനായി മുഖ്യമന്ത്രി തന്നെ ഇറങ്ങിയതില്‍ സന്തോഷം അറിയിക്കുകയും കാസര്‍കോട്ടുകാരുടെ ആവശ്യത്തിന് വേണ്ടി സമ്മര്‍ദം ചെലുത്തണമെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. സാങ്കേതികത്വത്തിന്റെ പേരിലാണ് സ്‌റ്റോപ്പ് അനുവദിക്കാത്തതെന്ന റെയില്‍വെയുടെ നിലപാട് തീര്‍ത്തും തെറ്റാണെന്ന് ഇന്നലെത്തോടെ ബോധ്യമായെന്നും അദ്ദേഹം പ്രതികരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad