Type Here to Get Search Results !

Bottom Ad

ബേഡഡുക്ക, കയ്യൂര്‍ ചീമേനി പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്: രണ്ടുവാര്‍ഡും എല്‍.ഡി.എഫ് നിലനിര്‍ത്തി

കാസര്‍കോട് (www.evisionnews.co): ബേഡഡുക്ക, കയ്യൂര്‍ ചീമേനി പഞ്ചായത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ രണ്ടു വാര്‍ഡുകളും എല്‍.ഡി.എഫ് നിലനിര്‍ത്തി. ബേഡഡുക്ക പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് ബീംബുങ്കാല്‍, കയ്യൂര്‍- ചീമേനി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് ചെറിയാക്കര എന്നിവിടങ്ങളിലാണ് ബി.ജെ.പിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി എല്‍.ഡി.എഫ് വാര്‍ഡ് നിലനിര്‍ത്തിയത്.

ബീംബുങ്കാലില്‍ സി.പി.എമ്മിലെ ബിജു തായലാണ് വിജയിച്ചത്. 543 വോട്ടിന്റെ ഭൂരിപക്ഷത്തിലെ കോണ്‍ഗ്രസിലെ കുഞ്ഞികൃഷ്ണന്‍ മാടക്കലിനെ പരാജയപ്പെട്ടത്. കുഞ്ഞികൃഷ്ണന് 185വോട്ടും ബിജെപിയിലെ സദാശിവന്‍ ചേരിപ്പാടിക്ക് 143വോട്ടും ലഭിച്ചു. കഴിഞ്ഞ തവണ ബിജെപിക്ക് കഴിഞ്ഞ തവണ ബിജെപിക്ക് 231വോട്ടും കോണ്‍ഗ്രസിന് 86വോട്ടുമാണ് ലഭിച്ചത്. ഇത്തവണ ബിജെപിയെ പിന്തള്ളി കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തെത്തി. കഴിഞ്ഞ തവണത്തേക്കാള്‍ സിപിഎമ്മിന് ഇവിടെ വോട്ട് കുറഞ്ഞിട്ടുണ്ട്. കയ്യൂര്‍- ചീമേനി പഞ്ചായത്തിലെ ചെറിയാക്കരയില്‍ സിപിഎമ്മിലെ പി ഇന്ദിര 300 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. യുഡിഎഫിന്റെ കെ. പ്രിയ 357 വോട്ട് നേടി.




Post a Comment

0 Comments

Top Post Ad

Below Post Ad