Type Here to Get Search Results !

Bottom Ad

പി.ബി ഷഫീഖ് റസാഖിന് പൂര്‍ണ പിന്തുണയുമായി കര്‍ണ്ണാടക മന്ത്രി സമീര്‍ അഹ്മദ്


ബംഗളൂരു (www.evisionnews.co): അന്തരിച്ച പി.ബി അബ്ദുല്‍ റസാഖിന്റെ മകന്‍ പി.ബി ഷഫീഖ് റസാഖിന് പൂര്‍ണ്ണ പിന്തുണയുമായി കര്‍ണ്ണാടക മന്ത്രിസഭയിലെ മൈനോരിറ്റി, ഹജ്ജ്, വഖഫ് ബോര്‍ഡ് മന്ത്രിയായ സമീര്‍ അഹമ്മദ് ഖാന്‍. കര്‍ണ്ണാടക മന്ത്രിസഭയിലെ ഗര്‍ജ്ജിക്കുന്ന സിംഹമായി അറിയപ്പെടുന്ന ഇദ്ദേഹം കര്‍ണ്ണാടക മന്ത്രി സഭയില്‍ ഇത് രണ്ടാം തവണയാണ്. പിബി അബ്ദുല്‍ റസാഖിനെ കുറിച്ച് താന്‍ ധാരാളം കേട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബംഗളൂരുവില്‍ കഴിഞ്ഞ ദിവസം നടന്ന ബദിയടുക്ക കണ്ണിയത്ത് ഉസ്താദ് അക്കാദമി ബംഗളൂരു ചാപ്റ്ററിന്റെ രൂപീകരണ യോഗത്തില്‍ മുഖ്യാതിഥിയായി എത്തിയതായിരുന്നു മന്ത്രി. 

പാവങ്ങളെ സഹായിക്കുന്ന അദ്ദേഹത്തിന്റെ വലിയ മനസിനെ കുറിച്ചറിഞ്ഞപ്പോള്‍ അദ്ദേഹത്തെ കുറിച്ച് കൂടുതല്‍ അറിയാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. സമസ്ത മുശാവറ അംഗം യു.എം ഉസ്താദിനെയും കാസര്‍കോട് എംഎല്‍എ, എന്‍.എ നെല്ലിക്കുന്നിനെയും സാക്ഷിയാക്കിയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. മഞ്ചേശ്വരം മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് ആറു മാസത്തിനുള്ളില്‍ വരുമെന്നും അവിടെ മത്സരിക്കേണ്ടത് അദ്ദേഹത്തിന്റെ മകനായ ഷഫീഖാണെന്നും പറഞ്ഞ സമീര്‍ അഹ്മദ് അത് പി.ബി അബ്ദുല്‍ റസാഖിന്റെ സീറ്റ് ആണെന്നും ഇനിയുള്ള രണ്ടു വര്‍ഷം അത് അദ്ദേഹത്തിന്റെ മകനെ ഏല്‍പിച്ച് ബാധ്യത നിറവേറ്റണമെന്നും അദ്ദേഹം പറഞ്ഞു. 

ഷഫീഖാണ് മത്സരിക്കുന്നതെങ്കില്‍ മണ്ഡലത്തില്‍ താന്‍ അഞ്ചു ദിവസം പ്രചാരണത്തിനിറങ്ങുമെന്നും പാര്‍ട്ടിക്ക് ആവശ്യമായ സാമ്പത്തിക സഹായം ചെയ്യാനും തനിക്ക് മടിയില്ലെന്നും അദ്ദേഹം ഉറപ്പു നല്‍കി. ഇതോടെ ഇലക്ഷന്‍ അടുത്തു വരുമ്പോള്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഷഫീഖിനെ ഓഴിവാക്കാന്‍ യുഡ എഫിന് സാധിക്കില്ലെന്ന് ഉറപ്പായി. ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, മലയാളം ഭാഷകള്‍ കൈകാര്യം ചെയ്യാനറിയുന്ന, വിദ്യാസമ്പന്നനായ ഷഫീഖ് തന്നെയാണ് ഉപതെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ തന്റെ പിതാവിന് പകരക്കാരനായി മഞ്ചേശ്വരത്ത് എത്തേണ്ടതെന്ന പക്ഷക്കാരാണ് ബഹുഭൂരിപക്ഷം യുഡിഎഫ് അണികളും.




Post a Comment

0 Comments

Top Post Ad

Below Post Ad