തിരുവനന്തപുരം (www.evisionnews.co): ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീല്‍ രാജി വെയ്ക്കണമെന്ന ആവശ്യവുമായി സിപിഎമ്മിലെ ഒരു വിഭാഗം രംഗത്ത്. ഇന്ന് ചേരുന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇവര്‍ മന്ത്രിയുടെ രാജി ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സമാനമായ ആരോപണം നേരിട്ടപ്പോള്‍ ഇപി ജയരാജന്‍ രാജിവെച്ചിരുന്നു. ഇതു ചൂണ്ടിക്കാട്ടി ജലീലിനെതിരെ കടുത്ത നടപടി ആവശ്യപ്പെടുന്നതിനാണ് ഇവരുടെ നീക്കം. അതേസമയം ആരോപണത്തിന്റെ പേരില്‍ മന്ത്രി രാജിവെയ്ക്കേണ്ട സാഹചര്യമില്ലെന്നാണ് പാര്‍ട്ടിയിലെ മറു വിഭാഗത്തിന്റെ വാദം. യൂത്ത് ലീഗ് കോടതിയെ സമീപിച്ചിരിക്കുന്ന സാഹചര്യത്തില്‍ കോടതിയില്‍ നിന്ന് എതിര്‍ പരാമര്‍ശം വന്നാല്‍ മാത്രം രാജി മതിയെന്നും ഇവര്‍ വാദിക്കുന്നു.
പ്രതിപക്ഷം രാജിക്ക് വേണ്ടി മുറവിളി കൂട്ടുന്ന സാഹചര്യത്തില്‍ മന്ത്രി കെ ടി ജലീല്‍ ഇന്നലെ എ.കെ.ജി സെന്ററിലെത്തി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തിയിരുന്നു. ബന്ധുനിയമന വിവാദവും ഇരുവരും ചര്‍ച്ച ചെയ്തു. ചര്‍ച്ചയ്ക്കു ശേഷം തെളിവുള്ളവര്‍ കോടതിയെ സമീപിക്കട്ടെയെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചത്. ഇതു നിലവില്‍ ജലീലിന് അനുകൂലമാണ്. പക്ഷേ പ്രതിപക്ഷം നിലപാട് കടുപ്പിക്കുകയും കോടതിയില്‍ നിന്ന് എതിര്‍ പരാമര്‍ശം വരികയും ചെയ്താല്‍ ജലീല്‍ പ്രതിരോധത്തിലാകും.

Post a Comment
0 Comments