തൃക്കരിപ്പൂര്‍ (www.evisionnews.co): കക്കവാരല്‍ തൊഴിലാളി പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരുനാഗപ്പള്ളി ആലുംകടവ് സ്വദേശി കൊല്ലംതറയില്‍ രാജു (53)വിനെയാണ് ഇടയിലക്കാട് പുഴയില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത്. വലിയപറമ്പ റേഷന്‍ കടക്ക്് സമീപം താമസിക്കുന്ന ഇയാള്‍ രാവിലെ എട്ടുമണിയോടെ ഇടയിലക്കാട് ഭുവനേശ്വരി ക്ഷേത്രത്തിന് കിഴക്ക് ഭാഗത്തെ പുഴയില്‍ കാക്കവാരാനായി പോയിരുന്നു. ഉച്ചയായിട്ടും തിരിച്ചുവരാതതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് പുഴയില്‍ ആളില്ലാതെ കിടക്കുന്ന തോണിയും ഉച്ചഭക്ഷണവും ചെരിപ്പും മൊബൈല്‍ ഫോണും വസ്ത്രങ്ങളും കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ നടക്കാവ് അഗ്‌നിശമന വിഭാഗം ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് പുഴയില്‍ നടത്തിയ തിരിച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പെരിയാരം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തശേഷം ഇന്ന് ഉച്ചക്ക് സംസ്‌കരിക്കും. ഭാര്യ: പുളുക്കൂല്‍ ഗൌരി. മക്കള്‍: രാഗില്‍ രാജ്, ആര്യ, സൂര്യ.
Post a Comment
0 Comments