Type Here to Get Search Results !

Bottom Ad

പൊയിനാച്ചിയില്‍ സ്‌കൂട്ടര്‍ ബസുമായി കൂട്ടിയിടിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്


കാസര്‍കോട് (www.evisionnews.co): പൊയിനാച്ചിയില്‍ സ്‌കൂട്ടര്‍ ബസുമായി കൂട്ടിയിടിച്ച് വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ബട്ടത്തൂര്‍ ദേവന്‍ പൊടിച്ചപാറ റോഡില്‍ മേലടുക്കത്തെ കെ. മമത (40)യ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

വീട്ടില്‍ നിന്നും പാലുമായി സഹകരണ സംഘത്തിലേക്ക് പോകവെ ചൊവാഴ്ച രാവിലെ എട്ടുമണിയോടെ ദേശീയപാതയിലെ മയിലാട്ടി ചൗക്കി ജംഗ്ഷനില്‍ വെച്ചാണ് അപകടം. മമത ഓടിച്ചിരുന്ന സ്‌കൂട്ടറിലേക്ക് കെ.എസ്.ആര്‍.ടി.സി. ബസ് ഇടിക്കുകയായിരുന്നു. കൂട്ടപ്പുന്ന ഭാഗത്തേക്കുള്ള റോഡിലേക്ക് സ്‌കൂട്ടര്‍ വെട്ടിക്കവെയാണ് പയ്യന്നൂരില്‍ നിന്ന് കാസര്‍കോട്ടേക്ക് പോകുകയായിരുന്ന ടൗണ്‍ ടു ടൗണ്‍ ബസ് ഇടിച്ചത്. സ്‌കൂട്ടര്‍ ബസിന്റെ മുന്‍ ചക്രത്തിനടിയില്‍പെട്ടു. ഓടിക്കൂടിയ നാട്ടുകാരാണ് സ്ത്രീയെ ആശുപത്രിയിലെത്തിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad