മഞ്ചേശ്വരം (www.evisionnews.co): വർഗ്ഗീമുക്തഭാരതം അക്രമരഹിത കേരളം ജനവിരുദ്ധ സർക്കാരുകൾക്കെതിരെ എന്ന മുദ്രാവാക്യവുമായി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ ഈമാസം 24ന് മഞ്ചേശ്വരത്ത് നിന്നും ആരംഭിക്കുന്ന യൂത്ത് ലീഗ് യുവജനയാത്രയുടെ പ്രചാരണത്തിനായി വ്യവസായ പ്രമുഖനും മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായ യു.കെ യൂസഫ് രചനയും സംവിധാനവും നിര്‍വഹിച്ച് ആലപിച്ച ഗാനം സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. യുവജന യാത്രയ്ക്ക് വേണ്ടി ഒരുക്കിയ ധര്‍മസമര പാത എന്ന ഗാനമാണ് ജനഹൃദയം കീഴടക്കി തരംഗമായിരിക്കുന്നത്.
കാസര്‍കോട് ജില്ലയില്‍ നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കുന്ന പ്രമുഖ വ്യവസായിയായ യു.കെ യൂസുഫ് മഞ്ചേശ്വരം താലൂക്ക് നേടിയെടുക്കുന്നതില്‍ നേതൃപരമായ പങ്കുവഹിച്ചിട്ടുണ്ട്. മംഗല്‍പാടി പഞ്ചായത്തില്‍ വോട്ടര്‍ ലിസ്റ്റില്‍ പേര് ചേര്‍ക്കുന്നതിന് ശാസ്ത്രീയവും സംസ്ഥാനത്തിന് തന്നെ മാതൃകയാകുന്ന രീതിയില്‍ മുന്നൂറോളം യുവാക്കളുടെ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയും ചെയ്യുന്നുണ്ട്.
ലിങ്ക് ക്ലിക്ക് ചെയ്യാം...

Post a Comment
0 Comments