Type Here to Get Search Results !

Bottom Ad

സി.എം ഉസ്താദിന്റെ ഘാതകര്‍ക്ക് എക്കാലവും മറഞ്ഞിരിക്കാനാവില്ല: സിംസാറുല്‍ ഹഖ് ഹുദവി


കാസര്‍കോട് (www.evisionnews.co): ചെമ്പരിക്ക- മംഗലാപുരം ഖാസിയും സമസ്ത പണ്ഡിതനുമായ സി.എം ഉസ്താദിന്റെ ഘാതകര്‍ എക്കാലത്തും നിയമത്തിന്റെ വലയിലകപ്പെടാതെ രക്ഷപ്പെടാമെന്ന് വ്യാമോഹിക്കരുതെന്ന് യുവ പണ്ഡിതനും പ്രഗത്ഭ വാഗ്മിയുമായ സിംസാറുല്‍ ഹഖ് ഹുദവി മമ്പാട്. സി.എം ഉസ്താദ് ആക്ഷന്‍ കമ്മറ്റിയും ബന്ധുക്കളും സി.ബി.ഐ യുടെ നിഷേധാത്മക നിലപാടിനെതിരെ കാസര്‍കോട്ടെ ഒപ്പുമരച്ചുവട്ടില്‍ നടത്തിവരുന്ന അനിശ്ചിതകാല സത്യാഗ്രഹ പന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എത്ര മൂടിവെച്ചാലും സത്യം എന്നെങ്കിലുമൊരിക്കല്‍ പുറത്ത് വരുമെന്നാണ് ഉസ്താദിനെ സ്‌നേഹിക്കുന്നവരും കുടുംബാംഗങ്ങളും പ്രത്യാശ പ്രകടിപ്പിക്കുന്നത്. സ്വാധീനങ്ങള്‍ക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥര്‍ കേസന്വേഷണം ശരിയായ ദിശയില്‍ മുന്നോട്ടു കൊണ്ടു പോയാല്‍ പ്രതികള്‍ പിടികൂടാനും അര്‍ഹമായ ശിക്ഷ നല്‍കാനും സാധിക്കും- സിംസാറുല്‍ ഹഖ് ഹുദവി പറഞ്ഞു.

കാഞ്ഞങ്ങാട് ബല്ലാകടപ്പുറം ബി.ടി ഗല്ലി യുവജന കൂട്ടായ്മ സമര പന്തലിന് നേതൃത്വം നല്‍കി. സിദ്ധീഖ് നദ്‌വി ചേരൂര്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഖാദര്‍ മൗലവി ചേരൂര്‍, യുസഫ് ഉദുമ, സി.എ ഷാഫി ചെമ്പിരിക്ക, മുഹമ്മദ് കുത്തി കാഞ്ഞങ്ങാട്, അബ്ദുല്‍ ഖാദര്‍ സഅദി, ഷാഫി ഹാജി ബേക്കല്‍, നൗഫല്‍ ഉളിയത്തടുക്ക, താജുദിന്‍ പടിത്താര്‍, ഷരീഫ് ചെമ്പരിക്ക, ഇംതിയാസ് ബല്ലാകടപ്പുറം, അമീന്‍ ബല്ലാകടപ്പുറം, പവാസ് ബല്ലാ കടപ്പുറം, അബ്ദുല്‍ റഹിമാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. അബൂബക്കര്‍ ഉദുമ സ്വഗതവും ഉബൈദുള്ള കടവത്ത് നന്ദിയും പറത്തു.




Post a Comment

0 Comments

Top Post Ad

Below Post Ad