(www.evisionnews.co) ശബരിമലയില്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ നടക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരായിട്ടാണ് ബി.ജെ.പി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. സമരം യുവതീ പ്രവേശനത്തിന് എതിരെയല്ലെന്നു പറഞ്ഞ ശ്രീധരന്‍ പിള്ള സമരം സ്ത്രീകള് വരുന്നോ പോകുന്നോന്ന് നോക്കാന്‍ വേണ്ടിയല്ലെന്നും മാധ്യമങ്ങളോടു പറഞ്ഞു. സ്ത്രീകള് വരാതിരിക്കാനുള്ള സാഹചര്യമുണ്ടായാല്‍ ബി.ജെ.പി സമരത്തില്‍ നിന്ന് പിന്മാറുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സ്ത്രീകള് വരുന്നതിനെ സംബന്ധിച്ചല്ല ഈ സമരം. കമ്മ്യൂണിസ്റ്റുകാര്‍ ഇതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. ആ കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരായിട്ടാണ് ഞങ്ങളുടെ സമരം. കോടിക്കണക്കിന് ആളുകളുടെ ഒപ്പു ശേഖരിക്കാന്‍ അവരുടെ വീട്ടില്‍ പോകുന്നത് അതിനുവേണ്ടിയാണ്. അല്ലാതെ അവിടെ സ്ത്രീകള് വരുന്നോ പോകുന്നോന്ന് നോക്കാന്‍ വേണ്ടിയല്ല.'-ശ്രീധരന്‍ പിള്ള പറഞ്ഞു.
യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നത് ആചാരലംഘനമാണെന്ന് അവകാശപ്പെട്ടാണ് ബി.ജെ.പി സമരവുമായി രംഗത്തുവന്നത്. വിധി വരുന്നതിനു മുമ്പ് സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചിരുന്ന ബി.ജെ.പി ആര്‍.എസ്.എസ് നേതൃത്വം വിധി വന്നതിന് പിന്നാലെ ഒരു വിഭാഗം വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്തുവന്നതോടെയാണ് നിലപാട് മാറ്റിയത്.

Post a Comment
0 Comments