Type Here to Get Search Results !

Bottom Ad

മദ്യക്കടത്ത്: എക്സൈസിന്റെ നോട്ടപ്പുള്ളിയായ യുവാവ് മദ്യവുമായി വീണ്ടും അറസ്റ്റില്‍

കുമ്പള (www.evisionnews.co) : വിദേശ മദ്യക്കടത്ത് കേസില്‍ എക്സൈസിന്റെ നോട്ടപ്പുള്ളിയായ യുവാവ് മദ്യവുമായി വീണ്ടും അറസ്റ്റില്‍. മഞ്ചേശ്വരം പൈവളിഗെ ബായിക്കട്ട ജെ.പി നിലയത്തില്‍ ജയറാമിനെ (50)യാണ് കുമ്പള എക്സൈസ് പ്രവന്റീവ് ഓഫീസര്‍ ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെ ബായിക്കട്ടെ പള്ളത്താണ് പ്രതിയെ പിടികൂടിയത്. ഇയാളില്‍ നിന്നും 180 മില്ലിയുടെ 72 ടെട്രാ പാക്കറ്റ് കര്‍ണാടക നിര്‍മിത മദ്യം പിടികൂടി. പ്രിവന്റീവ് ഓഫീസര്‍ കെ.കെ ബാലകൃഷ്ണന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ജി.എസ് ലിജു, പി.വി സുധീഷ് എന്നിവരും മദ്യക്കടത്ത് പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad